കോട്ടയം:മുണ്ടക്കയം പോലീസിൻ്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.ദേശീയ പാത 183ൽ വാഴൂർ പത്തൊൻപതാം മൈലിലാണ് പോലീസ് വാഹനം വിട്ട് മറിഞ്ഞത്.എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് കാർക്ക് നിസ്സാര പരിക്കേറ്റു.
എസ്.ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്,അജിത്ത്, ജോർജ്, എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം ആര്യനാട്(aryanad) ഈഞ്ചപുരിയിൽ കെസ്ആര്‍ടിസി ബസ്(ksrtc bus) വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍(accident) ഒരാള്‍ മരിച്ചു(death). ഇന്ന് രാവിലെ നടന്ന അപകടത്തില്‍ അഞ്ച് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ സോമന്‍ നായര്‍(65) ആണ് മരണപ്പെട്ടത്. ചെറുമഞ്ചല്‍ സ്വദേശിയായ സോമന്‍ നായര്‍ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ബസ് വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണാമായും തകര്‍ന്നിരുന്നു. രാവിലെ സ്കൂളില്‍ പോകാനായി ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അപകടം നടക്കുമ്പോള്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ഉണ്ടായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ അഞ്ച് കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. ബസ് അപകടത്തില്‍പ്പെട്ടതു കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെയടക്കം രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ സോമന്‍ നായര്‍ മരണത്തിന് കീഴടങ്ങി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ചെറുമഞ്ചൽ വളവില്‍ നിന്നും ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ബസ് അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ചെറുമഞ്ചൽ വളവില്‍ അപകടങ്ങള്‍ പതിവാണ്. ബസ് ഡ്രൈവര്‍മാരുടെ അമിത വേഗതയ്ക്ക് കണിഞ്ഞാണിടാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.