24.8 C
Kottayam
Thursday, June 4, 2026

മുണ്ടക്കയം പോലീസിൻ്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു,പോലീസുകാർക്ക് പരുക്ക്

Must read

കോട്ടയം:മുണ്ടക്കയം പോലീസിൻ്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.ദേശീയ പാത 183ൽ വാഴൂർ പത്തൊൻപതാം മൈലിലാണ് പോലീസ് വാഹനം വിട്ട് മറിഞ്ഞത്.എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് കാർക്ക് നിസ്സാര പരിക്കേറ്റു.
എസ്.ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്,അജിത്ത്, ജോർജ്, എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.


തിരുവനന്തപുരം ആര്യനാട്(aryanad) ഈഞ്ചപുരിയിൽ കെസ്ആര്‍ടിസി ബസ്(ksrtc bus) വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍(accident) ഒരാള്‍ മരിച്ചു(death). ഇന്ന് രാവിലെ നടന്ന അപകടത്തില്‍ അഞ്ച് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ സോമന്‍ നായര്‍(65) ആണ് മരണപ്പെട്ടത്. ചെറുമഞ്ചല്‍ സ്വദേശിയായ സോമന്‍ നായര്‍ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ബസ് വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണാമായും തകര്‍ന്നിരുന്നു. രാവിലെ സ്കൂളില്‍ പോകാനായി ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അപകടം നടക്കുമ്പോള്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ഉണ്ടായിരുന്നു.

- Advertisement -

അപകടത്തില്‍ പരിക്കേറ്റ അഞ്ച് കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. ബസ് അപകടത്തില്‍പ്പെട്ടതു കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെയടക്കം രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ സോമന്‍ നായര്‍ മരണത്തിന് കീഴടങ്ങി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

- Advertisement -

ചെറുമഞ്ചൽ വളവില്‍ നിന്നും ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ബസ് അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ചെറുമഞ്ചൽ വളവില്‍ അപകടങ്ങള്‍ പതിവാണ്. ബസ് ഡ്രൈവര്‍മാരുടെ അമിത വേഗതയ്ക്ക് കണിഞ്ഞാണിടാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week