കോട്ടയം:മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവത്തിൽ ഗുണ്ടാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി.
കരിനിലം പോസ്റ്റോഫീസിനു സമീപം റോഡിലാണ് കൊലപാതകം നടന്നത്. രാത്രി 12 മണിയോടെയാണ് സംഭവം. വാഹനം മറികടന്നത് സംബന്ധിച്ച തർക്കം ചോദിക്കാൻ കരിനിലത്തെത്തിയപ്പോൾ ആണ് കുത്തേറ്റത്. ഭാര്യയും മകനും നോക്കി നിൽക്കെയാണ് പ്രതി ആദർശിനെ കുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News