NationalNews

‘പത്താനെ’തിരെ കേസെടുത്ത് മുംബൈ പൊലീസ്; ഹിന്ദുമതത്തിന് എതിരെന്ന് പരാതി

മുംബൈ∙ ‌‌പ്രതിഷേധങ്ങൾക്കിടെ ‘പത്താൻ’ സിനിമയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്ഐആർ. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുസഫർനഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

ഷാറുഖ് ഖാൻ ചിത്രം പത്താനിലെ ‘ബേഷരം രംഗ്’ എന്ന ഗാന രംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ ചൊല്ലിയാണ് വിവാദം. ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഫയൽ ചെയ്തിട്ടുള്ളത്.

മുംബൈ പൊലീസിന് ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ സുധീർ ഓജയാണ് ബിഹാർ മുസഫർനഗർ സിജെഎം കോടതിയെ സമീപിച്ചത്. കേസ് ജനുവരി 3ന് പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button