28.4 C
Kottayam
Tuesday, April 30, 2024

ബ്ലാസ്റ്റേഴ്‌സിന് തോല്‍വി,എവേ മാച്ചില്‍ തകര്‍ത്ത് മുംബൈ

Must read

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ എവേ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ്താരം ജോര്‍ജെ പെരേര ഡയസ്, ലാലാംഗ്മാവിയ റാല്‍റ്റെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്.

ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍. സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ തോല്‍വിയാണിത്. മുംബൈയുടെ രണ്ടാം ജയവും. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു. മുംബൈ രണ്ടാമതെത്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week