സച്ചിൻ്റെ മകൾ സാറയും ശുഭ്മാൻ ഗിലും പ്രണയത്തിൽ, ഗില്ലിൻ്റെ ബൗണ്ടറിയ്ക്ക് സചിൻ്റെ പേരിൽ ആർത്തുവിളിച്ച് കാണികൾ

മുംബൈ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉയർന്നത് ‘സച്ചിൻ, സച്ചിൻ’ വിളികൾ. മത്സരത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം.

ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗിൽ ബൗണ്ടറി നേടിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പേര് സ്റ്റേഡിയത്തിൽ ഉയർന്നുകേട്ടത്. ഇത് എന്തിനാണ് എന്നായിരുന്നു പിന്നീട് ക്രിക്കറ്റ് ആരാധകരുടെ സംശയം. ഇതിന് അവർ ഒരു ഉത്തരവും കണ്ടെത്തിയിട്ടുണ്ട്.

ശുഭ്മാൻ ഗില്ലും സച്ചിന്റെ മകൾ സാറ തെണ്ടുൽക്കറും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതായിരിക്കാം സച്ചിന്റെ പേര് കാണികൾ വിളിച്ചുപറയാൻ കാരണം എന്നാണ് അഭ്യൂഹം.

ആദ്യ ഇന്നിങ്സിൽ പരിക്കേറ്റതിനെ തുടർന്ന് രണ്ടാം ഇന്നിങ്സിൽ വൺ ഡൗണായി ഇറങ്ങിയ ശുഭ്മാൻ 75 പന്തിൽ 47 റൺസെടുത്തു. നാല് ഫോറും ഒരു സിക്സും നേടി. ആദ്യ ഇന്നിങ്സിൽ ഓപ്പണറായി കളിച്ച ശുഭ്മാൻ 44 റൺസ് സ്കോർ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News