ന്യൂഡല്‍ഹി: മുംബൈ ധാരാവിയിൽ കോവിഡ് രോഗികളുടെ സംഖ്യ അതിവേഗം ഉയരുന്നു. ധാരാവിയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഇന്നലെ 17പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികകള്‍ 117 ആയി.
അഞ്ച് ചതുരശ്ര കിലോ മീറ്ററില്‍ (613 എക്കര്‍) എട്ട് ലക്ഷത്തിലധികം പേര്‍ തിങ്ങി പാര്‍ക്കുന്ന ധാരാവിയില്‍ ഇതുവരെ 37,000 പേരെ പരിശോധനകള്‍ക്ക് വിധേയരാക്കി. 10 പേര്‍ മരിച്ചു. സമൂഹിക അകലം പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക ഇവിടെ പ്രായോഗികമല്ല. എഴുപത് ശതമാനം പേരും പൊതു ശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. ധാരാവിയെ നേരത്തേ കോവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 331 പുതിയ രോഗികള്‍ ഉണ്ട്. ആകെ രോഗികളുടെ എണ്ണം 3,323. മരണം 201. ധാരാവിയുടെ വിവിധ പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. ഇവിടെ ഒൻപത് പ്രഭവ മേഖലകളും കണ്ടെത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലായ 12 ലക്ഷം നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ആളൊന്നിന് 2000 രൂപയുടെ ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.