Home-bannerKeralaNews

ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു, രാജ്യത്തെ മരണസംഖ്യ മൂന്നായി

മുംബൈ:മഹാരാഷ്ട്രയില്‍ കൊവിഡ്19 ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം മൂന്നായി.

മഹാരാഷ്ടയില്‍ ദുബായില്‍ നിന്ന് എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കര്‍ണാടകയിലും ഡല്‍ഹിയിലുമാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച് ഡല്‍ഹി ജനക്പുരിയില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കര്‍ണാടകയിലെ കലബുറഗിയിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടന വീസയില്‍ സൗദി സന്ദര്‍ശിച്ചു മടങ്ങിയ 74കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് ആദ്യം മരിച്ചത്. ഇയാള്‍ സൗദിയില്‍ ഉംറ ചടങ്ങിനായി പോയിരുന്നു. ഇവിടെ നിന്നാണ് രോഗം വന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതില്‍ 22 പേര്‍ വിദേശികളാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 39 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര കഴിഞ്ഞാന്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 24 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 24ആയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button