മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; ആളപായം ഇല്ല

മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; ആളപായം ഇല്ല

മുംബൈ: മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിലുരസി. ലാന്റ് ചെയ്ത ഇൻഡിഗോ വിമാനത്തിന്റെയും ടേക്ക് ഓഫിന് തയ്യാറായിനിന്ന എയർഇന്ത്യ വിമാനത്തിന്റെയും ചിറകുകൾ തമ്മിലാണ് റൺവേയിൽ‌ വെച്ച് കൂട്ടിമുട്ടിയത്. വിമാനങ്ങളുടെ ചിറകുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

എയർ ഇന്ത്യയുടെ മുംബൈ–കോയമ്പത്തൂർ വിമാനവും ഇൻഡിഗോയുടെ ഹൈദരാബാദ്–മുംബൈ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. രണ്ടുവിമാനങ്ങളിലെയും യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.

A ground collision occurred at Mumbai’s Chhatrapati Shivaji Maharaj International Airport involving an IndiGo flight and an Air India aircraft. According to reports, the wingtips of the two planes brushed against each other on the taxiway. The incident took place when the IndiGo flight, which had recently landed, came into contact with the Air India plane that was positioned for takeoff. While both aircraft sustained minor damage to their wings, all passengers and crew members are reported to be safe. Aviation authorities have initiated a probe to determine the exact cause of the mishap.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News