പീച്ചി: മയിലാട്ടുംപാറയിൽ ആടിനെ തീറ്റാൻ കാട്ടിലേക്ക് പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജിയുടെയും സാലിയുടെയും മകൻ ഷിജോ (36) ആണ് കൊല്ലപ്പെട്ടത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ്.
ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആടുകളെ മേയ്ക്കാനായി മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയതാണ് ഷിജോ. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ അന്വേഷിച്ച് കാടിനുള്ളിലേക്ക് പോയപ്പോഴാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടിൽ നിന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു. ഷിജോയുടെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിരുന്നത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഷാകുലരായ ആളുകൾ വനംവകുപ്പിന്റെ വാഹനം തടയാൻ ശ്രമിച്ചത് ചെറിയ രീതിയിൽ സംഘർഷത്തിനിടയാക്കി. ഷിജോ അവിവാഹിതനാണ്.
In a tragic incident at Mayilattumpara, Peechi, a 36-year-old man was killed by a wild elephant. The victim, identified as Shijo, son of Shaji and Sali from Thottunkara Puthenpurayil, was attacked while he was in the forest area to graze goats. Shijo was a temporary employee at the Peechi Water Authority. Local residents have expressed growing concern over increasing wildlife encounters in the region following this fatal attack.


