27.4 C
Kottayam
Thursday, June 4, 2026

മുല്ലപ്പെരിയാറും തുറക്കുന്നു,നീരൊഴുക്കിനെക്കാൾ അധികം വെള്ളം ഡാമിൽ നിന്നും കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട്

Must read

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കിനെക്കാൾ അധികം വെള്ളം ഡാമിൽ നിന്നും കൊണ്ടുപോകുന്നതിന്  അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയയച്ചു.

ജലനിരപ്പ് അനുവദനീയമായ പരിധി കടക്കുന്ന പക്ഷം അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യം ഉണ്ടായാൽ കുറഞ്ഞത് 24 മണിക്കൂർ മുൻപ് ഇത് സംബന്ധിച്ച വിവരം കേരളസർക്കാരിനു നൽകണം. അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായി മാറ്റുവാൻ ഇത്തരത്തിൽ 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകേണ്ടത്   അത്യന്താപേക്ഷിതമാണെന്ന് ചീഫ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ സജീവമാണ്. പല ജില്ലകളിലും  റെഡ് അല്ലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി  മുല്ലപ്പെരിയാർ ഡാമുകളിലെ ജല നിരപ്പും ഇതോടൊപ്പം ഉയരുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്  ഇതിനകം 135. 75 അടി ആയിക്കഴിഞ്ഞു. മഴ ഇനിയും ശക്തമാകും  എന്നാണ്  കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മഴയും നീരൊഴുക്കും തുടരുന്നതിനാൽ  മുല്ലപ്പെരിയാറിലെ ജലനിരപ്പ്  അപകടകരമായ രീതിയിൽ ഉയർന്നേക്കാം. ഇത് നേരിടുവാൻ തമിഴ്നാട് അടിയന്തിരമായി ഇടപെടണം. 

ഡാമിൽ നിന്ന് പരമാവധി കൊണ്ടുപോകാവുന്ന വെള്ളം തമിഴ്നാട് കൊണ്ടുപോകുകയാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന നില ഒഴിവാക്കാനും ജലനിരപ്പ് സുരക്ഷിതമായ പരിധിയിൽ നിർത്തുവാനുമുള്ള പോംവഴിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു

- Advertisement -

മുല്ലപ്പെരിയാർ ഡാമിലെ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കാൻ സാദ്ധ്യത

- Advertisement -

ഇടുക്കി:  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ ഒഴുക്കിവിടുമെന്നും ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുണ്ടെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും  തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിലവിൽ 136 അടിയായിട്ടുണ്ട്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 6931 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് 2016 ഘനയടിയും ആക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week