തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒട്ടേറെ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.ഐയെന്നും അവര്‍ യുഡിഎഫിലേക്ക് വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിലെ നല്ല നേതാക്കളെയും അദ്ദേഹം യുഡിഎഫിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. പോലീസ് മര്‍ദ്ദനത്തിന്റെ പേരില്‍ സിപിഎം-സിപിഐ തര്‍ക്കവും സിപിഐക്കുള്ളില്‍ വിവാദവും കൊഴുക്കുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.
അതേസമയം, സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഞങ്ങള്‍ സഹോദരപാര്‍ട്ടികളാണ്. ആരും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണെന്ന് പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.