26 C
Kottayam
Saturday, June 6, 2026

മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയ്ക്കു മുകളിൽ, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്

Must read

കുമളി:മുല്ലപ്പെരിയാർ (mullapperiyar dam)അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേത്തുടർന്ന് മുല്ലപ്പെരിയറിൽ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് (warning alert) നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. കഴിഞ്ഞ വർഷൺ ഇതേ സമയത്ത് അണക്കെട്ടിൽ 127 അടിയായിരുന്നു ജലനിരപ്പ്.

മുല്ലപ്പെരിയാർ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജല നിരപ്പ് താഴുകയും ചെയ്താൽ മാത്രമേ തുറക്കുന്ന കാര്യം പുന:പരിശോധിക്കുകയുളളു.സെക്കണ്ടിൽ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സർക്കർ വ്യക്തമാക്കിയിട്ടുണ്ട് . മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടിയാണ് എത്തുക.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടാബോർ 31 വെര നിശ്ചയിച്ചിട്ടുള്ളത് 138 അടിയാണ്. ഇതിൽ വ്യത്യാസം വരുത്തേണണ്ടതില്ലെന്ന മേൽ നോട്ട സമിതിയുടെ തീരുമാനം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സമിതിയിൽ കേരളൺ എതിർപ്പ് അറിയിച്ചതായും കേന്ദ്ര സർക്കാരിന്റഎ സോളിസിറ്റർ ജനറൽ അറിയിച്ചു.

- Advertisement -

ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഡിസംബറിൽ ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ട്.

- Advertisement -

മുല്ലപ്പെരിയാർ അണക്കെട്ട് 142 അടി വെള്ളം സംഭരിക്കാൻ എല്ലാത്തരത്തിലും സുരക്ഷിതമാണെന്ന് കേരളവും തമിഴ്‌നാടും അംഗീകരിച്ചതായി മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. അതേസമയം, ജലനിരപ്പ് 139 അടിയിൽ കൂടാനേ പാടില്ലെന്ന് കേരളം ബുധനാഴ്ച സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ജലനിരപ്പിന്റെ കാര്യത്തിൽ മാറ്റമൊന്നും വേണ്ടെന്ന മേൽനോട്ട സമിതിയുടെ നിലപാടിൽ മറുപടിയറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി, കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കാനായി മാറ്റി.

സുപ്രീംകോടതി നിർദേശപ്രകാരം മേൽനോട്ടസമിതി ചൊവ്വാഴ്ച ചേർന്ന യോഗത്തിന്റെ മിനുട്‌സിലാണ് ഇരു സംസ്ഥാനങ്ങളും 142 അടി വെള്ളം താങ്ങാൻ അണക്കെട്ടിന് ശേഷിയുണ്ടെന്ന് സമ്മതിച്ചതായി പറയുന്നത്. അണക്കെട്ട് 142 അടി വെള്ളം സംഭരിക്കുമ്പോഴും ഘടനാപരമായും ജലശേഷിയിലും ഭൂകമ്പപ്രതിരോധ ശേഷിയിലും സുരക്ഷിതമാണെന്ന് ഇരു സംസ്ഥാനങ്ങളും സമ്മതിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജലനിരപ്പ് സംബന്ധിച്ച് നേരത്തേ തീരുമാനിച്ച റൂൾ കർവിന്റെ കാര്യത്തിൽ മാറ്റം വേണ്ടെന്ന തീരുമാനത്തോട് കേരളം എതിർപ്പറിയിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി സുപ്രീംകോടതിയിൽ പറഞ്ഞു. ജലനിരപ്പിൽ മാറ്റം വേണ്ടെന്നാണ് മേൽനോട്ട സമിതിയുടെ തീരുമാനമെന്നും അവർ വ്യക്തമാക്കി.

- Advertisement -

അണക്കെട്ടിന്റെ ഉറപ്പിന്റെ കാര്യത്തിൽ മേൽനോട്ട സമിതി നടപടി സ്വീകരിക്കണമെന്നും ഒരു ജീവൻപോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സമിതിയുടെ തീരുമാനത്തെ കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത എതിർത്തു. തുടർച്ചയായ വർഷങ്ങളിൽ കേരളത്തിൽ പ്രളയമുണ്ടാകുന്നു. മുല്ലപ്പെരിയാർ അണക്കെട്ടുതന്നെ പ്രളയത്തിനുള്ള കാരണമാണ്. ഒരു പരിധിക്കപ്പുറം അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കിവിട്ടാലും പ്രളയമുണ്ടാകും. കനത്ത മഴയത്ത് 142 അടി അപകടകരമാണ്. പരമാവധി 139 അടിയിൽ നിർത്തിയാൽ അപകടാവസ്ഥ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ആശങ്കകൾ അനാവശ്യമാണെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതും തമിഴ്‌നാട് ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ വിധിപ്രകാരം 142 അടി നിലനിർത്താൻ അവകാശമുണ്ടെന്നും തമിഴ്‌നാട് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week