സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ മകന്‍ പ്രതീക് യാദവ് അന്തരിച്ചു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായി റിപ്പോര്‍ട്ട്

സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ മകന്‍ പ്രതീക് യാദവ് അന്തരിച്ചു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായി റിപ്പോര്‍ട്ട്

ഡല്‍ഹി: സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ മകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അര്‍ധ സഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു. ഇന്ന് രാവിലെ ലഖ്നൗവിലെ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. രാവിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രതീകിന്റെ മരണം സംഭവിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മരണ കാരണം വ്യക്തമല്ല. രാവിലെ ആറേ കാലോടെയാണ് പ്രതീക് യാദവിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

മുലായം സിങ് യാദവിന്റെ രണ്ടാം ഭാര്യ സാധന ഗുപ്തയുടെ മകനാണ് പ്രതീക് യാദവ്. ബിജെപി നേതാവും യുപി വനിതാ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്സണുമായ അപര്‍ണ യാദവാണ് ഭാര്യ. രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്ന പ്രതീക് ദി ഫിറ്റ്നെസ് പ്ലാനെറ്റ് എന്ന ജിം ശൃംഖല നടത്തിവരികയായിരുന്നു.

ഭാര്യയുമായി കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് ഈ വര്‍ഷമാദ്യം പ്രതീക് യാദവ് പരസ്യമായി പറഞ്ഞിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡിവോഴ്സിനെ പറ്റി ആലോചിക്കുന്നതായും അന്ന് പ്രതീക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. ഭാര്യക്ക് പ്രശസ്തിയിലും പദവിയിലും മാത്രമാണ് താത്പര്യമെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News