അമ്മേ… പപ്പേനെ ഉമ്മവെച്ചേ… കുട്ടി ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോസ് ചെയ്യുന്ന മുക്തയും ഭര്‍ത്താവ് റിങ്കുവും
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫോട്ടേയ്ക്ക് പോസ് ചെയ്യുകയാണ് മുക്തയും ഭര്‍ത്താവ് റിങ്കുവും. അമ്മയെയും അച്ഛനെയും ചേര്‍ത്തുനിര്‍ത്തി അതിമനോഹരമായ ഫോട്ടേഷൂട്ടാണ് കണ്മണിക്കുട്ടി എന്ന് വിളിപ്പേരുളള കിയാര നടത്തിയിരിക്കുന്നത്. മുക്ത ഭര്‍ത്താവ് റിങ്കുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച വീഡിയോയിലാണ് കിയാരയുടെ ഫോട്ടേഷൂട്ട്.
ഫോട്ടോ കണ്ട് മകളെ അഭിന്ദിക്കുകയാണ് അച്ഛനും അമ്മയും.സോഷ്യല്‍ മീഡിയയില്‍ ഈ കുട്ടിത്താരം സജീവമാണ്. കുഞ്ഞു വിശേഷങ്ങളും കൊച്ചുകൂട്ടുകാര്‍ക്കായി അനേകം പൊടികൈകളും ഈ കുഞ്ഞ് മിടുക്കി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നന്ദനത്തില്‍ നവ്യ അഭിനയിച്ച ബാലാമണിയായി തലയില്‍ കുഞ്ഞുക്കെട്ടുമായി കിയാര എത്തിയിരുന്നു. കേരളപ്പിറവി ദിനത്തില്‍ താരപുത്രിയുടെ യൂട്യൂബ് ചാനല്‍ പുറത്തിറങ്ങി.
https://www.instagram.com/tv/CWL6uaSNe15/?utm_source=ig_web_copy_link
ബാലതരമായി ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ് കണ്മണി. എം. പത്മകുമാര്‍ ചിത്രമായ പത്താം വളവില്‍ പ്രധാന വേഷത്തിലാണ് താരപുത്രി എത്തുന്നത്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകന്‍മാര്‍. പാട്ടിലും ഡാന്‍സിലുമൊക്കെയായി തിളങ്ങിയ കണ്‍മണിക്കുട്ടി ബിഗ് സ്‌ക്രീനിലെ എന്‍ട്രിയും കളറാക്കി മാറ്റുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.