മുംബൈ:ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, എന്നാൽ ലോകത്തിലെ സമ്പന്ന പട്ടികയിൽ അംബാനിയുടെ സ്ഥാനം എത്രാമതാണ്? ഈ പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയത്?
പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം സ്ഥാനത്തേക്ക് എത്തിയത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അംബാനിയുടെയും ഹുവാങ്ങിൻ്റെയും ആസ്തി 113 ബില്യൺ ഡോളറാണ്.
എന്നാൽ കുറച്ച് ഡോളറുകളുടെ വ്യത്യാസത്തിൽ ഹുവാങ് മുന്നിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ ഹുവാങ്ങിൻ്റെ ആസ്തി 4.73 ബില്യൺ ഡോളർ ഉയർന്നപ്പോൾ അംബാനിയുടെ ആസ്തി 12.1 മില്യൺ ഡോളർ വർദ്ധിച്ചു.