28.2 C
Kottayam
Friday, June 5, 2026

തുളസീദാസ് മൂന്നുദിവസം മുറിയുടെ വാതിലിൽമുട്ടി, അരോമ മോഹനിൽനിന്നും മോശം അനുഭവം, വെളിപ്പെടുത്തലുമായി നടി ഗീത വിജയൻ

Must read

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് സിനിമാമേഖലയില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകള്‍ വന്നത് വളരെ നല്ല കാര്യമാണെന്ന് പ്രതികരിച്ച് നടി ഗീത വിജയന്‍. തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവയ്‌ക്കെതിരേ അനന്തരഫലങ്ങള്‍ നോക്കാതെ താന്‍ പ്രതികരിച്ചതായും ഗീത വിജയന്‍ പറഞ്ഞു. അതിന്റെ പേരില്‍ പല സിനിമകളില്‍നിന്നും താന്‍ ഒഴിവാക്കപ്പെട്ട അനുഭവമുണ്ടായതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടി ശ്രീദേവികയ്ക്ക് സംവിധായകന്‍ തുളസീദാസില്‍ നിന്ന് മോശം അനുഭവമുണ്ടായതുപോലെ തനിക്കും ഉണ്ടായിട്ടുണ്ടെന്നും ചാഞ്ചാട്ടം സിനിമയുടെ ചിത്രീകരണത്തിനിടെ തുളസീദാസ് മൂന്ന് ദിവസം ഹോട്ടല്‍മുറിയുടെ കോളിങ് ബെല്ലടിക്കുകയും മൂന്നാമത്തെ ദിവസം വാതില്‍ തുറന്ന് ശക്തമായി പ്രതികരിച്ചതുകൊണ്ട് അയാള്‍ മടങ്ങിപ്പോകുകയും ചെയ്തതായും ഗീത വിജയന്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്താക്കുമെന്ന് തുളസീദാസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. അരോമ മോഹനില്‍ നിന്നും മോശം അനുഭവമുണ്ടായതായും ഗീത വിജയന്‍ വെളിപ്പെടുത്തി.

"ഈ മൂവ്‌മെന്റ് ഇപ്പോള്‍ വന്നത് വളരെ നന്നായി. ഇപ്പോഴാണ് ശരിക്കുമൊരു വിമെന്‍ എംപവര്‍മെന്റ് നടന്നുതുടങ്ങുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള ഒരു പ്ലാറ്റ് ഫോമാണിത്. ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നതിന് സംസ്ഥാനസര്‍ക്കാരിന് നന്ദി. ഇതേ ഊര്‍ജത്തോടെ ഇത് തുടരണം. ഇനി ഇങ്ങനത്തെ അനുഭവങ്ങള്‍ ജോലി സ്ഥലത്ത് സ്ത്രീകള്‍ ഒരിക്കലും അനുഭവിക്കാന്‍ പാടില്ല. ജോലിസ്ഥലത്ത് മതിയായ സംരക്ഷണവും സുരക്ഷിതത്വവും വേണം. ഇത്തരത്തിലുള്ള പരാതികളോ വിവാദങ്ങളോ ഒരുതരത്തിലും ഒരിക്കലും സംഭവിക്കാന്‍ പാടുള്ളതല്ല.

ഞാനും അനുഭവിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ 90 കളിലാണ് ഞാന്‍ വന്നത്. പ്രതികരിക്കേണ്ടവരോടൊക്കെ ഞാന്‍ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ പലരുടെ കണ്ണിലും കരടാണ്. ആ സമയത്ത് എനിക്ക് കുറേ പ്രോജക്ട്‌സ് പോയിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍നിന്നുതന്നെ തുടച്ചുനീക്കും എന്നൊക്കെയാണ് പറഞ്ഞത്. ആദ്യത്തെ സിനിമയില്‍ ഞാന്‍ വളരെ സുരക്ഷിതയായിരുന്നു. ആ സിനിമയുടെ സംവിധായകനായാലും സിനിമയില്‍ സഹനടന്‍മാരായിരുന്ന ഇപ്പോള്‍ ആരോപണം നേരിടുന്നവരും നല്ല രീതിയിലാണ് പെരുമാറിയത്. അവരെക്കുറിച്ച് ഇത്തരം ആരോപണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

- Advertisement -

അതുകഴിഞ്ഞുള്ള പ്രോജക്ട്‌സില്‍ പോകുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ആ സമയത്ത് ഞാന്‍ വളരെ ബോള്‍ഡായിരുന്നു. അതുകൊണ്ട് എനിക്ക് ആ സമയത്ത് ശക്തമായി പ്രതികരിക്കാന്‍ സാധിച്ചു. പ്രതികരിച്ചാല്‍ ആ പടത്തില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നൊന്നും എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. വരുന്ന കോണ്‍സിക്വന്‍സസിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നില്ല. പ്രതികരിക്കേണ്ട സ്ഥലത്ത് നന്നായി പ്രതികരിക്കാന്‍ സാധിച്ചതില്‍ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. ചില സ്ഥലത്ത് എന്നെ കൂടെയുള്ളവര്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സപ്പോര്‍ട്ട് കിട്ടാത്ത സ്ഥലങ്ങളുമുണ്ട്.

- Advertisement -

ഇത് ശക്തമായിട്ടുള്ള മൂവ്‌മെന്റല്ലേ. സ്ത്രീകളോട് അതിക്രമം ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ഒരു ഭയം വന്നിട്ടുണ്ടല്ലോ, ആ ഭയമാണ് അവരുടെ പണിഷ്‌മെന്റ്. ആ ഭയം എപ്പോഴും ഉണ്ടാവണം. ഇനി ഇത്തരത്തിലുള്ള മോശം സംഭവങ്ങള്‍ നടക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപക്ഷേ നടന്നാല്‍ പോലും അത് എതിര്‍ക്കാനുള്ള ആര്‍ജവം എല്ലാവരും കാണിക്കണം.

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കാന്‍ വിളിച്ചിട്ടില്ല. എന്നോട് ചോദിച്ചാല്‍ എന്റെ അനുഭവങ്ങള്‍ തീര്‍ച്ചയായും പറയും. നടന്ന കാര്യങ്ങള്‍ എല്ലാവരും അറിയണമല്ലോ. ആ കാര്യങ്ങള്‍ ഞാന്‍ വ്യക്തിപരമായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ അനന്തരഫലങ്ങള്‍ നോക്കാതെയാണ് ഞാന്‍ അവയെ കൈകാര്യം ചെയ്തത്. അതുകാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. താനന്ന് ശക്തമായി എതിര്‍ത്തതുപോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല. ഇനി ഇത്തരം സംഭവങ്ങള്‍ അധികമുണ്ടാവില്ല, കാരണം ഇവിടെ മീഡിയയുണ്ടല്ലോ", ഗീത വിജയന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week