26.2 C
Kottayam
Friday, June 5, 2026

സര്‍വ്വനാശം വിതച്ച് കൊവിഡ് രണ്ടാം തരംഗം, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേയ്ക്കും..! നിങ്ങള്‍ പിന്നെ എന്തിനാണ്..? കേന്ദ്രത്തോടും മോദിയോടും മുഹമ്മദ് റിയാസ്

Must read

തിരുവനന്തപുരം: കൊവിഡ 19 എന്ന മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുന്ന വേളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ കേന്ദ്രത്തോട് നിങ്ങള്‍ പിന്നെ എന്തിനാണെന്ന ചോദ്യവുമായി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തിരിക്കുന്നത്.

മഹാമാരിയുടെ സമയത്ത് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളോട് റാബിഹില്ലലിന്റെ പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. കോവിഡിന്റെ രണ്ടാം വരവ് രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുമ്പോള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കൈയൊഴിയുകയാണ് കേന്ദ്രം ഭരിക്കുന്ന മോഡിസര്‍ക്കാര്‍.

ഓക്സിജന്‍ പോലും ലഭിക്കാതെ ആയിരക്കണക്കായ മനുഷ്യര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചു വീഴുകയാണ്. ഗുജാറത്തിലും ഉത്തര്‍പ്രദേശിലും ശ്മശാനങ്ങള്‍ നിറഞ്ഞു കവിഞ്ഞതു കാരണം ഫുട്പാത്തുകളില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥിതിയാണ്. ഇപ്പോള്‍ വാക്സിനുകള്‍ വിപണിയില്‍ നിന്നും നേരിട്ട് വാങ്ങുവാനാണ് സംസ്ഥാനങ്ങളോട് മോഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ജീവന്‍രക്ഷാ വാക്സിനുകളുടെ കച്ചവടവത്ക്കരണത്തിനും കരിഞ്ചന്തയ്ക്കും വഴിയൊരുക്കുന്ന തീരുമാനമാണിത്. കൂടാതെ താങ്ങാനാവാത്ത സാമ്പത്തിക ഭാരം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ പോലും നിര്‍ബന്ധിതമായി പിടിച്ചു വാങ്ങിയ ശേഷം സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കുകയാണ് മോഡിയെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

- Advertisement -

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

- Advertisement -

” നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് വേണ്ടി ആരാണ്?
നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി മാത്രമാണെങ്കില്‍, നിങ്ങള്‍ പിന്നെ എന്തിനാണ്?
ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോഴാണ്? ‘
മഹാമാരിയുടെ സമയത്ത് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളോട്
റാബിഹില്ലലിന്റെ പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.
കോവിഡിന്റെ രണ്ടാം വരവ് രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുമ്പോള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കൈയൊഴിയുകയാണ് കേന്ദ്രം ഭരിക്കുന്ന മോദിസര്‍ക്കാര്‍. ഓക്‌സിജന്‍ പോലും ലഭിക്കാതെ ആയിരക്കണക്കായ മനുഷ്യര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചു വീഴുകയാണ്. ഗുജാറത്തിലും ഉത്തര്‍പ്രദേശിലും ശ്മശാനങ്ങള്‍ നിറഞ്ഞു കവിഞ്ഞതു കാരണം ഫുട്പാത്തുകളില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥിതിയാണ്. ഇപ്പോള്‍ വാക്‌സിനുകള്‍ വിപണിയില്‍ നിന്നും നേരിട്ട് വാങ്ങുവാനാണ് സംസ്ഥാനങ്ങളോട് ശ്രീ മോദി ആവശ്യപ്പെട്ടിരിക്കുന്നത്.

ജീവന്‍രക്ഷാ വാക്‌സിനുകളുടെ കച്ചവടവത്ക്കരണത്തിനും കരിഞ്ചന്തയ്ക്കും വഴിയൊരുക്കുന്ന തീരുമാനമാണിത്. കൂടാതെ താങ്ങാനാവാത്ത സാമ്പത്തിക ഭാരം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ പോലും നിര്‍ബന്ധിതമായി പിടിച്ചു വാങ്ങിയ ശേഷം സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കുകയാണ്
ശ്രീ നരേന്ദ്ര മോദി.
സാര്‍വ്വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ പരിപാടി രാജ്യം മുഴുവന്‍ നടപ്പില്‍ വരുത്താന്‍ മുന്‍ കൈയ്യെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്.
-പി.എ. മുഹമ്മദ് റിയാസ്-

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week