24.6 C
Kottayam
Friday, June 5, 2026

ഗർഭിണിയായി! ഗര്‍ഭഛിദ്രത്തിന്‌ 15 ലക്ഷം വേണം; മുബഷിറയുടെ ഹണിട്രാപ്പ്, വിളിച്ചുവരുത്തി വലയിലാക്കി പോലീസ്

Must read

മലപ്പുറം: യുവവ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത് തന്ത്രപരമായി. മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ രണ്ടത്താണി സ്വദേശി മുബഷിറ ജുമൈല(25) മാവൂര്‍ ചെറുവാടി സ്വദേശി ഹര്‍ഷാദ്(34) എന്നിവരെ തിരൂരങ്ങാടി പോലീസ് സംഘം ദേശീയപാതയിലെ കോഹിനൂരില്‍വെച്ച് കസ്റ്റഡിയിലെടുത്തത്.

ആവശ്യപ്പെട്ട പണം ചെക്ക് ആയി നല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയെകൊണ്ട് ഇരുവരെയും പോലീസ് കോഹിനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരാതിക്കാരന്‍ സ്ഥലത്തെത്തിയെന്ന് അറിയിച്ചതോടെ പ്രതി ഹര്‍ഷാദും ഇവിടേക്ക് എത്തി. തുടര്‍ന്ന് പരാതിക്കാരന്‍ ചെക്ക് ഒപ്പിട്ട് നല്‍കാമെന്ന് പറയുന്നതിനിടെ സമീപത്തായി കാത്തിരുന്ന പോലീസ് സംഘം ഇയാളെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

27-കാരനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി മുബഷിറയും കൂട്ടുപ്രതിയുമായ ഹര്‍ഷാദും 50,000 രൂപയാണ് തട്ടിയെടുത്തത്. ആകെ 15 ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 50,000 രൂപ കൈമാറിയിട്ടും പ്രതികള്‍ കൂടുതല്‍തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വ്യാപാരി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി തിരൂരങ്ങാടി പോലീസിന് കൈമാറുകയും എസ്.എച്ച്.ഒ. കെ.ടി.ശ്രീനിവാസന്‍, എസ്.ഐ.മാരായ എന്‍.ആര്‍.സുജിത്ത്, പി.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.

വിവിധയിടങ്ങളിലായി ഒട്ടേറെ സംരംഭങ്ങള്‍ നടത്തുന്നയാളാണ് പരാതിക്കാരനായ 27-കാരന്‍. കേസിലെ മുഖ്യപ്രതിയായ മുബഷിറ നേരത്തെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. അടുത്തിടെ ഇവിടെനിന്ന് ജോലിവിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി പരാതിക്കാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.

- Advertisement -

ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം ഗര്‍ഭിണി ആയെന്നും ഗര്‍ഭഛിദ്രം നടത്തേണ്ടിവന്നെന്നും ഈ വിവരം പുറത്തറിയാതിരിക്കാന്‍ 15 ലക്ഷം രൂപ വേണമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കുമെന്നും ബന്ധപ്പെട്ടവിവരങ്ങള്‍ പുറത്തറിയിക്കുമെന്നും യുവതി പറഞ്ഞിരുന്നു.

- Advertisement -

യുവതിയുടെ ഭീഷണിയെത്തുടര്‍ന്ന് പരാതിക്കാരന്‍ ആദ്യം 50,000 രൂപ കൈമാറി. കഴിഞ്ഞ 27-ന് കൊളപ്പുറത്ത് വെച്ചാണ് പണം നല്‍കിയത്. മുബഷിറയും ഹര്‍ഷാദും പണം കൈപ്പറ്റുന്ന ദൃശ്യങ്ങളും തെളിവിനായി പരാതിക്കാരന്റെ സുഹൃത്തുക്കള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍, ഇതിനുശേഷവും മുബഷിറ കൂടുതല്‍പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. ഇതോടെയാണ് വ്യാപാരി പോലീസിനെ സമീപിച്ചത്.

തുടര്‍ന്ന് ബാക്കി പണം ചെക്ക് ആയി നല്‍കാമെന്ന് പറഞ്ഞ് പോലീസ് സംഘം പ്രതികളെ കോഹിനൂരിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരന്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റോഡരികില്‍ കാത്തുനിന്നു. പിന്നാലെ പ്രതിയായ ഹര്‍ഷാദും ഇവിടേക്കെത്തി. ഇതോടെ സമീപത്തായി മഫ്ത്തിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പിന്നാലെ മുബഷിറയും കസ്റ്റഡിയിലായി.

പോലീസിന്റെ പിടിയിലായതിന് പിന്നാലെ താന്‍ ബി.ഡി.എസ്. ബിരുദധാരിയാണെന്നും ഡോക്ടറാണെന്നുമാണ് മുബഷിറ അവകാശപ്പെട്ടത്. ഡോക്ടറുടെ വേഷത്തിലുള്ള ചില ഫോട്ടോകളും യുവതിയുടെ ഫോണിലുണ്ടായിരുന്നു. എന്നാല്‍, യുവതി പഠിച്ചതായി അവകാശപ്പെട്ട കോളേജില്‍ പോലീസ് അന്വേഷണം നടത്തുകയും യുവതിയുടെ മൊഴി കളവാണെന്നും ബോധ്യപ്പെട്ടു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week