24.6 C
Kottayam
Saturday, June 6, 2026

താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്‌സഭയില്‍, ആവേശത്തോടെ വരവേറ്റ് എം.പിമാര്‍

Must read

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ബജറ്റ് സമ്മേളനത്തിനായി ലോക്‌സഭയിൽ എത്തിയത് ആരവങ്ങൾക്കിടയിൽ. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് രാഹുൽ ലോക്‌സഭയിൽ എത്തിയത്. മുദ്രാവ്യം വിളികളോടെയാണ് കോൺഗ്രസ് അംഗങ്ങൾ രാഹുൽ ഗാന്ധിയെ സഭയിലേക്ക് സ്വാഗതം ചെയ്തത്.

രാഹുൽ സഭയിലെത്തുമ്പോൾ ബജറ്റ് പ്രസംഗം തുടങ്ങിയിരുന്നു. ഇതിനിടെയിലാണ് മുദ്രാവാക്യം വിളികളും ആരവങ്ങളും ഉയർന്നത്. എന്നാൽ ബജറ്റ് തൽസമയം കാട്ടിയ ലോക്‌സഭാ ടിവിയുടെ ക്യാമറകളൊന്നും രാഹുൽ ഗാന്ധിയുടെ വരവ് തൽസയം കാട്ടിയില്ല. അപ്പോഴും രാഹുലിന്റെ വരവ് സമയമുള്ള കൈയടിയും മുദ്രാവാക്യം വിളിയും ടിവിയിൽ ഉയർന്നു കേട്ടു. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത്. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട് കശ്മീരിലെത്തുകയായിരുന്നു.

രാഹുൽ ഗാന്ധി ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അതിനിടയിലാണ് രാഹുൽ കോൺഗ്രസ് അംഗങ്ങളെ ആവേശത്തിലാക്കി സഭയിൽ എത്തിയത്. ഇന്നലെ വിമാനം റദ്ദാക്കിയതു കൊണ്ടു തന്നെ കാശ്മീരിൽ നിന്നുള്ള രാഹുലിന്റെ യാത്ര തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ രാഹുൽ സഭയിലെത്തുമോ എന്നതിൽ സംശയവും ഉയർന്നു. ഇതിനിടെയാണ് രാഹുൽ സഭയിലെത്തിയത്.

ജോഡോ യാത്രാ ലുക്കിലാണ് രാഹുൽ എത്തിയത്. പാർലന്റൈി കവാടത്തിൽ തന്നെ കോൺഗ്രസ് നേതാക്കൾ രാഹുലിനെ കാത്തു നിന്നു. കറുത്ത പാന്റ്‌സും വെള്ള ഷർട്ടുമായിരുന്നു രാഹുലിന്റെ വേഷം. താടിയെടുത്തിരുന്നില്ല. മുടിയും നീണ്ടു വളർന്നിരിക്കുന്നു. ജോഡോ…. ജോഡോ… ഭാരത് ജോഡോ ഇതായിരുന്നു രാഹുൽ എത്തിയപ്പോൾ ഉയർന്ന മുദ്രാവാക്യം. ലോക്‌സഭയിൽ വയനാട് എംപിയായിരുന്നു എല്ലാ അർത്ഥത്തിലും താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week