26.9 C
Kottayam
Thursday, May 16, 2024

മൗത്ത്‌വാഷ് 30 സെക്കന്റുകള്‍ക്കുള്ളില്‍ കൊറോണ വൈറസിനെ കൊല്ലും! പുതിയ പഠന റിപ്പോര്‍ട്ട്

Must read

ലണ്ടണ്‍: മൗത്ത്‌വാഷ് കൊറോണ വൈറസിനെ 30 സെക്കന്റിനുള്ളില്‍ കൊല്ലുമെന്ന് പുതിയ പഠനം. യു.കെയിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടിത്തം. അതേസമയം, ഈ പഠനത്തെ മറ്റു ശാസ്ത്രജ്ഞര്‍ അവലോകനം ചെയ്യുകയുയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

മൗത്ത് വാഷിലെ സെറ്റിപിരിഡിനിയം ക്ലോറൈഡ് കൊറോണ വൈറസിനൈ സെക്കന്‍ഡുകള്‍ക്കുള്ളില്‍ നശിപ്പിക്കുമെന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം, കൊവിഡ് 19ന്റെ ചികിത്സക്കായി മൗത്ത് വാഷ് ഉപയോഗിക്കാനാകുമോ എന്ന് തെളിയിച്ചിട്ടില്ല.

കൊവിഡ് രോഗികളിലെ വായില്‍നിന്നുള്ള സ്രവത്തില്‍ കൊറോണ വൈറസിന്റെ അളവ് മൗത്ത് വാഷ് ഉപയോഗത്തിലൂടെ കുറക്കാന്‍ സാധിക്കുമോ എന്ന പഠനത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week