28.4 C
Kottayam
Saturday, June 6, 2026

മലകയറ്റം: ബാബുവിനെതിരെ കേസെടുത്തു

Must read

പാലക്കാട്:കുറുമ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കേരളാ ഫോറസ്റ്റ് ആക്‌ട് (27) പ്രകാരം വനത്തില്‍ അതിക്രമിച്ച്‌ കയറിയതിനാണ് കേസ്.

വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് നേരത്തെ വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ബാബുവിന്റെ സംഭവത്തിന് പിന്നില്‍ കഴിഞ്ഞ ദിവസവും മലയില്‍ ആളുകള്‍ കയറിയിരുന്നു. ഞായറാഴ്ച രാത്രി ചെറാട് കുര്‍മ്ബാച്ചി മലയില്‍ കയറിയ ഒരാളെ വനം വകുപ്പ് അധികൃതര്‍ തിരികെ എത്തിക്കുകയും ചെയ്കു. രാധാകൃഷ്ണന്‍ എന്ന ആളെയാണ് താഴെ എത്തിച്ചത്. രാധാകൃഷ്ണനെ വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ചു. മല മുകളില്‍ വേറെയും ആളുകള്‍ ഉണ്ടെന്ന സംശയവും നാട്ടുകാര്‍ മുന്നോട്ട് വച്ചിരുന്നു.

മലയുടെ മുകള്‍ഭാഗത്ത് നിന്നും ഫ്‌ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും മലമുകളിലേക്ക് ആളുകള്‍ പോയെന്ന സംശയത്തിന് ഇടയാക്കിയത്. ഞായറാഴ്ച വൈകീട്ടി ആറു മണിയോടെയാണ് രാധാകൃഷ്ണന്‍ മല കയറിയത്. ഇയാളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.

- Advertisement -

സംഭവത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച മന്ത്രി എകെ ശശീന്ദ്രന്‍ മലയില്‍ കയറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ പാലക്കാട് മന്ത്രിതല യോഗം ചേരാനും തീരുമാനിച്ചു. വനം മന്ത്രിയും റവന്യൂ മന്ത്രിയും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കുയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാബുവിന് എതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

- Advertisement -

മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.ബാബുവിനെ രക്ഷപ്പെടുത്താന്‍ മുക്കാല്‍ കോടിയോളം രുപ ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഹെലികോപ്ടര്‍, വ്യോമസേന, കരസേന, എന്‍ഡിആര്‍എഫ്, പൊലീസ് തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരകോടി രൂപയാണെന്നാണ് കണക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week