തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനു പുറമെ മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ മരണത്തിനിടയാക്കിയ വാഹനത്തില്‍ ഉണ്ടായിരുന്ന വഫ ഫിറോസിന്റെ ലൈസന്‍സും റദ്ദാക്കി. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചത് മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനിടയായ അപകടം നടക്കുമ്പോള്‍ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. വഫയുടേയും ശ്രീറാമിന്റേയും ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും നടപടി ഇപ്പോഴാണ് ഉണ്ടായത്. ലൈസന്‍സ് റദ്ദാക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.