കൊല്ലം: കടയ്ക്കലില്‍ പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച അമ്മയുടെ ആണ്‍സുഹൃത്തായ പ്രതിയെ അതിരപ്പള്ളിയിലെ ഹോട്ടലില്‍നിന്നും കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
2022 മുതല്‍ അമ്മയ്‌ക്കൊപ്പം താമസിച്ചു വന്ന ആളാണ് കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രി അധികൃതര്‍ കടയ്ക്കല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോട്ടയം ജില്ലാ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചിരുന്നു. കടുവാക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതിനാല്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്ക്കൂള്‍ അധികൃതരെ വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് അമ്മ കുട്ടിയെ വയനാട്ടിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തിരിച്ച് കോട്ടയത്തെ വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്തിനെത്തുടര്‍ന്ന് നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായതിനാല്‍ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.


