കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു; കുഞ്ഞിനായി തെരച്ചില്‍

കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ കുഞ്ഞുമായി അമ്മ കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടിക്കായലില്‍ ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെടുത്തു. മൂന്നു വയസുകാരന്‍ ആദിക്കായി തിരച്ചില്‍ തുടരുന്നു.

രാവിലെ പത്ത് മണിയോടെയാണ് യുവതി കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരിച്ചിലിലാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം നടത്തി വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News