സംഭവം ദൈവത്തിനുള്ള ബലി; പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ അമ്മ

പാലക്കാട്: പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ. അമ്മ തന്നെയാണ് താന്‍ മകനെ ബലി നല്‍കി എന്ന് പോലീസിനെ അറിയിച്ചത്. നഗരത്തിനടുത്ത് പൂളക്കാടാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പുലര്‍ച്ചെ നാല് മണിയോടെയാണ് പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് താന്‍ മകനെ ബലി നല്‍കിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്. കണ്ണാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അപ്പോള്‍ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. കുളിമുറിയില്‍ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്തതെന്ന് പോലീസ് പറയുന്നു. ഈ സമയം പാര്‍സല്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുലൈമാനും മറ്റ് രണ്ട് ആണ്‍മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു.

മദ്രസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗര്‍ഭിണിയുമാണ്. പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് സ്ഥലത്തെത്തി. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മറ്റെന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആമിലിന്റെ മൃതദേഷം ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News