29.4 C
Kottayam
Friday, June 5, 2026

കാമുകനെ ഭയപ്പെടുത്താന്‍ മണ്ണെണ്ണയൊഴിച്ച് ലൈറ്റര്‍ കൊളുത്തി,അബദ്ധത്തില്‍ പൊലിഞ്ഞത് രണ്ടു കുട്ടികളുടെ അമ്മയുടെ ജീവന്‍

Must read

അങ്കമാലി:തീപ്പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു.കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദുവാണ് (38) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബര്‍ ആറിന് രാത്രി 11ന് യുവതി വാടകയ്ക്കു താമസിച്ചിരുന്ന മൂക്കന്നൂര്‍ കോക്കുന്നിലെ വീട്ടില്‍ വച്ചാണു പൊള്ളലേറ്റത്. ബിന്ദു ഏറെ നാളായി ഈ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയാണ്. ആണ്‍സുഹൃത്തിനെ ഭയപ്പെടുത്താന്‍ ദേഹത്തു മണ്ണെണ്ണയൊഴിച്ച യുവതി അബദ്ധത്തില്‍ ലൈറ്റര്‍ തെളിച്ചതോടെ ദേഹത്താകമാനം പടരുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം.

യുവതിയുടെ വാടക വീട്ടിലെത്തിയ അങ്കമാലി സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണു പൊള്ളലേറ്റതെന്നും സംശയിക്കുന്നു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ആണ്‍ സുഹൃത്തിനും പൊള്ളലേറ്റു. പൊള്ളലേറ്റ യുവതിയെ സുഹൃത്ത് ബൈക്കില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം സ്ഥലം വിടുകയും ചെയ്തു. യുവതിയെ ബന്ധുക്കളാണു മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. ബിന്ദു ഞായറാഴ്ച രാവിലെ മരിച്ചു. യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിന്ദുവിന്റെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പാണു മരിച്ചത്. ഹോംനഴ്‌സിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്ന ബിന്ദു ഏറെ നാളുകളായി വാടകവീട്ടിലാണു താമസം. ആണ്‍സുഹൃത്തിനു ഭാര്യയും കുട്ടികളുമുണ്ട്. അടുപ്പില്‍നിന്നു പൊള്ളലേറ്റതാണെന്നാണു യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ പൊള്ളലേറ്റതാണെന്നാണു ആണ്‍സുഹൃത്ത് സ്വന്തം വീട്ടില്‍ അറിയിച്ചത്. പൊലീസ് അന്വേഷണത്തിലാണു യുവതിക്കു പൊള്ളലേല്‍ക്കുമ്പോള്‍ യുവാവും കൂടെയുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നത്. സംഭവത്തെ കുറിച്ചു പൊലീസ് വിശദമായ അന്വേഷണം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week