കണ്ണില്ലാത്ത ക്രൂരത! പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്നു; പ്രസവ വിവരം അറിയാതെ ഭര്‍ത്താവ്

കാസര്‍കോട്: കുട്ടികളോടുള്ള ക്രൂരതകളുടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ദിവസമായി പുറത്ത് വരുന്നത്. ഇപ്പോഴിത അത്തരത്തിലൊരു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കാസര്‍കോട് ചെടേക്കാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റേതും കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം. ജനിച്ച ഉടനെ കുഞ്ഞിനെ കഴുത്തില്‍ ഹെഡ്സെറ്റ് കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിന്റെ അമ്മ തന്നെയാണ് ക്രൂരത നടത്തിയത്. കഴുത്തില്‍ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് അന്വേഷണം മാതാവിലേയ്ക്ക് തിരിഞ്ഞത്. പ്രതിക്ക് ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് വിവരം.

പോലീസ് പറയുന്നത് ഇങ്ങനെ;

രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ആദ്യം ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇവരുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് മനസിലായി. ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ പ്രസവവിവരം അറിയുന്നത്. ഇയാള്‍ വീട്ടിലെത്തി നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ നിന്നും കണ്ടെത്തി.

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞിനെ ഇയര്‍ഫോണുപയോഗിച്ച് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News