പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: ഷൊര്‍ണൂരില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹ്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അനിരുദ്ധ് (4), അഭിനവ് (1) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.

കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യയുടെ ആത്മഹത്യാശ്രമം. ഇവര്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. ദിവ്യ ഗുരുതരാവസ്ഥയിലാണ്. ഭര്‍ത്താവ് വന്ന് നോക്കുമ്പോഴാണ് ആത്മഹത്യാ ശ്രമം അറിയുന്നത്. പിന്നാലെ മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു.

സംഭവം അറിഞ്ഞതിന് പിന്നാലെ ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ഇവരുടെ നില ഗുരുതരം അല്ല. അമ്മണിയമ്മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News