24.9 C
Kottayam
Saturday, June 6, 2026

ഭാര്യയുടെ സ്വര്‍ണവും പണവും മോഷ്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Must read

പത്തനംതിട്ട: ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു കടന്ന ഭര്‍ത്താവ് അറസ്റ്റില്‍. റാന്നി പുതുശേരി ഫിറോസ് നിവാസില്‍ റഹീം(65)ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് സംഭവം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ വീട്ടിലില്ലാതിരുന്ന സമയം മുറി കുത്തി തുറന്ന് അകത്ത് കയറിയ ഇയാള്‍ അലമാര വെട്ടിപ്പൊളിച്ചാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. ഞാന്‍ പോകുന്നു എന്നെഴുതിയ കത്തും ഇയാള്‍ വീട്ടില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭര്‍ത്താവാണെന്ന് കണ്ടെത്തിയത്.

നൂറോളം ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഇയാളെക്കുറിച്ച് സൂചനഒന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഇയാളെ തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ നിന്നാണ് പിടികൂടിയത്.
മോഷ്ടിച്ച സ്വര്‍ണം പകുതിയും ഇയാള്‍ വിറ്റതായി കണ്ടെത്തി. ബാക്കി പണയം വച്ചു. 50,000 രൂപ ചെലവഴിച്ചിരുന്നു. ഒരുലക്ഷം രൂപ ഇയാളുടെ കൈവശമുണ്ടായിരുന്നു.

മുമ്പും ഇയാള്‍ വീട്ടില്‍ നിന്ന് ഇത്തരത്തില്‍ സ്വര്‍ണവും പണവും കൊണ്ടുപോയിരുന്നെങ്കിലും ഇവര്‍ പരാതി നല്‍കിയിരുന്നില്ല. സ്വര്‍ണം പണയം വച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളില്‍ താമസിച്ച് മദ്യപിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പണം തീരുമ്പോള്‍ വീട്ടിലെത്തും. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week