ഇരുപതു മാസം പ്രായമുള്ള കുഞ്ഞിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് കൊന്ന അമ്മ അറസ്റ്റിൽ

ഇരുപതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ ആറു ദിവസം ഫ്ലാറ്റിൽ തനിച്ചാക്കി ഇവർ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ് മരിച്ചത്.

ഇംഗ്ലണ്ടിലെ ബ്രൈട്ടണിൽ കഴിഞ്ഞവർഷം ഡിസംബറിലാണ് സംഭവം നടന്നത് . പതിനെട്ടുകാരിയായ വെർഫി കുഡിയാണ് വിവാദനായികയായ അമ്മ. മകൾ അസിയാ മരിച്ചതിനെ തുടർന്ന് അമ്മയായ കുഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബ്രൈട്ടണിലെ ഇസ് ലിങ് വേർഡ് റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് 2019 ഡിസംബർ അഞ്ചിന് കുഡി പോകുന്നത് സിസിടിവിയിൽ ദൃശ്യമാണ്. കുഡിയുടെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു യാത്ര. എന്നാൽ, ഡിസംബർ 11 വരെ ഇവർ മടങ്ങിയെത്തിയില്ല. അമ്മ അരികിലില്ലാത്തതിനാലാണ് മകൾ അസിയാ മരിച്ചതെന്ന് പ്രോസിക്യൂട്ടിംഗ് ജെറമി കിംഗ് പറഞ്ഞു.

കുഞ്ഞിനെ ബ്രൈട്ടണിലെ റോയൽ അലക്സാൻഡ്രയിലെ ശിശുക്കളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലും തുടർന്നുള്ള ഫോറൻസിക് പരിശോധനയിലും കുഞ്ഞ് അസിയാ മരിച്ചത് അമ്മയുടെ അവഗണന മൂലമാണെന്ന് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News