KeralaNews

ഫോണിലൂടെ അശ്ലീലം പറഞ്ഞ് വൃഷണസഞ്ചിയില്‍ ബീജം കെട്ടിക്കിടന്നാണ് മകന് ഈ അസുഖം ഉണ്ടായതെന്ന് അമ്മായിയമ്മ! ഇത് വേറിട്ട പോര്; കേട്ട് കിളിപോയ അനുഭവം പറഞ്ഞ് ഡോക്ടര്‍

എത്രയൊക്കെ കാലം മാറിയെന്ന് പറഞ്ഞാലും ഇന്നും തുടരുന്ന സമ്പ്രാദയമാണ് അമ്മായിയമ്മ മരുമകള്‍ പോര്. പലയിടത്തും രൂക്ഷമല്ലെങ്കിലും പോര് ഇല്ലാതിരിക്കില്ല എന്നത് വാസ്തവം. എന്നാല്‍ ഹെര്‍ണിയ ബാധിച്ചതിന്റെ പേരില്‍ അമ്മായിയമ്മ പോര് കേട്ടുകേള്‍വിയുണ്ടോ..? എന്നാല്‍ ഉണ്ട്. ആ പോര് കണ്ട് തന്റെ കിളിപോയെന്ന് വ്യക്തമാക്കുകയാണ് ഡോ. ബിബിന്‍ പി മാത്യു.

മനോരമയുടെ കരിയറിലാണ് ഡോക്ടര്‍ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് ഫോണിലൂടെ അശ്ലീം പറഞ്ഞ് വൃഷണസഞ്ചിയില്‍ ബീജം കെട്ടിക്കിടന്നാണ് തന്റെ മകന് ഹെര്‍ണിയ വന്നതെന്നാണ് അമ്മായിയമ്മയുടെ വാദം. ഈ വാദം കേട്ട് അക്ഷരാര്‍ത്ഥത്തില്‍ കിളിപോയെന്ന് ഡോക്ടര്‍ കുറിക്കുന്നു. ഏറെ രസകരമായ ഈ അനുഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

ആ രസകരമായ അനുഭവ കുറിപ്പ് ഇങ്ങനെ;

‘ഒരു ദിവസം ഒപി യിലേക്ക് 29 വയസുള്ള ഒരു യുവാവ് കയറി വന്നു. അദ്ദേഹത്തിന് 10 ദിവസം മുന്‍പ് ഹെര്‍ണിയയുടെ ശസ്ത്രക്രിയ ചെയ്തിരുന്നു. അദ്ദേഹത്തെ പരിശോധിച്ചതിനു ശേഷം മുറിവുകളൊക്ക ഉണങ്ങിയതിനാല്‍, പതിവു പോലെ ജോലികള്‍ പുനരാരംഭിക്കാമെന്നു പറഞ്ഞ് പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ബോധവാനാക്കി പറഞ്ഞയച്ചു.

അദ്ദേഹം പുറത്തിറങ്ങിയ ഉടനെ അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ അമ്മയും മുറിയിലേക്ക് കയറി വന്നു. ‘ഡോക്ടര്‍ അദ്ദേഹത്തിന് എന്താണസുഖം ‘ ‘ഹെര്‍ണിയ, അത് നമ്മള്‍ നേരത്തെ പറയുകയും ചികിത്സിക്കുകയും ചെയ്തതാണല്ലോ. എന്തു പറ്റി?’ ‘അല്ല ഡോക്ടര്‍ ഈ അസുഖം എത്ര നാളായിട്ട് ഉണ്ടായിരിക്കും?’

‘അത് ചിലപ്പോള്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ ആകും. രോഗിയുടെ ശ്രദ്ധയില്‍പെടുന്നത് പോലെയിരിക്കും, അല്ല എന്താണങ്ങനെ ചോദിച്ചത് ‘. ‘ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേയുള്ളൂ സര്‍. ഓപ്പറേഷനു ശേഷം സര്‍ കുറച്ചു കൊഴുപ്പ് മുറിച്ചുമാറ്റിയത് കാണിച്ചിരുന്നല്ലോ? അത് എന്താണ് ഡോക്ടര്‍’. ‘കുടലിനോടനുബന്ധിച്ചുള്ള കൊഴുപ്പിന്റെ ഒരു ഭാഗം മാത്രമാണത്. വലിയ ഹെര്‍ണിയ ആയിരുന്നതിനാല്‍ വൃഷ്ണസഞ്ചിയിലേക്കു ഇറങ്ങികിടന്നിരുന്ന omentum നീക്കം ചെയ്തെന്നേയുള്ളു, അതന്ന് കാണിച്ചിരുന്നതല്ലേ ?’.

അതേ ഡോകട്ര്‍, അതാണ് പ്രശ്നം. ഞങ്ങളുടെ വിവാഹം നിശ്ചയിച്ചിട്ട് 3 മാസത്തിനു ശേഷമാണ് വിവാഹം കഴിക്കുന്നത്. ആ മൂന്നു മാസക്കാലം ഞങ്ങള്‍ ഫോണില്‍ സംസാരിക്കുമായിരുന്നു. ഇപ്പോള്‍ അമ്മായിയമ്മ പറയുന്നത് ഡോക്ടര്‍ അന്ന് കാണിച്ച കൊഴുപ്പ്, കൊഴുപ്പല്ല. നിങ്ങള്‍ കല്യാണത്തിനുമുന്‍പ് ഫോണില്‍ സംസാരിച്ചപ്പോള്‍, ഞാന്‍ അശ്ളീലമായ വര്‍ത്തമാനം പറഞ്ഞിട്ട് ഭര്‍ത്താവിന്റെ വൃഷണസഞ്ചിയില്‍ ബീജം കെട്ടിക്കിടന്നാണ് ഈ അസുഖം ഉണ്ടായതെന്നും അതാണ് ഡോക്ടര്‍ അന്ന് കാണിച്ചതെന്നുമാണ്’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button