‘എനിക്ക് വേദനിക്കാതെ എങ്ങനെ അത് ചെയ്യണമെന്ന് സ്നേഹയ്ക്കറിയാം’; നല്ലപാതിയെ കുറിച്ച് മനസ് തുറന്ന് അല്ലു അര്‍ജ്ജുന്‍
മലയാളി താരങ്ങളുടെ മാത്രമല്ല അന്യഭാഷാ നടന്മാരുടെയും ആരാധകരാണ് മലയാളികള്‍. മലയാള ഭാഷ താരങ്ങള്‍ക്കുളളതുപോലെ തന്നെ അന്യഭാഷാ താരങ്ങള്‍ക്കും മലയാളികള്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആരാധകരുടെ വലിയൊരു കൂട്ടം അന്യഭാഷാ താരങ്ങളുടെ ആരാധകരായി കേരളത്തിലുണ്ട്. വിജയ്,സൂര്യ, വിക്രം, ഷാരൂഖ് തുടങ്ങിയവരെപ്പോലെ തെലുങ്ക് താരം അല്ലു അര്‍ജ്ജുനും മാസ് ആരാധകരാണ് കേരളത്തിലുളളത്.
അല്ലുവിന്റെ മൊഴിമാറ്റിയെത്തുന്ന ചിതങ്ങളിലൂടെയാണ് ഈ ആരാധകരെയത്രയും അല്ലു പിടിച്ചിരുത്തിയത്. മൊഴിമാറ്റിയെത്തുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ നിന്ന് ലഭിക്കുന്നത്. അല്ലുവിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 15 മില്യണ്‍ കടന്നതിന്റെ സന്തോഷം താരം പങ്കുവച്ചത് അടുത്തിടെയായിരുന്നു.പ്രേഷകള്‍ക്ക് മാത്രമല്ല താരത്തിനും കേരളത്തിനോടും മലയാളികളോടും പ്രത്യേക താല്‍പര്യമാണ്.
ഇപ്പോഴിതാ അല്ലു അര്‍ജ്ജുന്‍ തന്റെ പ്രണയനായികയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ജീവിതത്തിലും ഞാന്‍ റൊമാന്റിക് ആണെന്നാണ് അല്ലു പറയുന്നത്.അതിന്റെ എല്ലാ ക്രെഡിറ്റും സ്നേഹയ്ക്കാണെന്നും അല്ലു. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നുവെന്നും ഒരു പാര്‍ട്ടിക്കിടയില്‍ കണ്ട പരിചയം പിന്നെ പ്രണയമായി മാറുകയായിരുന്നു വെന്നും അല്ലു പറഞ്ഞു.
വീട്ടില്‍ എന്റെ ഏറ്റവും വലിയ ക്രിട്ടിക് സ്നേഹയാണെന്നും സിനിമയെക്കുറിച്ചുളള അഭിപ്രായങ്ങള്‍ സത്യസന്ധമായി പറയുമെന്നും അതേസമയം നന്നായി വിമര്‍ശിക്കുകയും ചെയ്യുമെന്നും അല്ലു പറഞ്ഞു. എനിക്ക് വേദനിക്കാതെ വിമര്‍ശനം എങ്ങനെ പറയണമെന്ന് സ്നേഹയ്ക്ക് നന്നായി അറിയാമെന്നും അല്ലു പറയുന്നു.