Home-bannerKeralaNews
ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ മകനെതിരെ കേസെടുക്കാൻ പോലീസിന് വനിതാ കമ്മീഷന്റെ നിർദേശം.
മലപ്പുറം: ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ മകനെതിരെ കേസെടുക്കാൻ പോലീസിന് വനിതാ കമ്മീഷന്റെ നിർദേശം. മകൻ ഒത്തുതീർപ്പിന് തയ്യാറാകാത്തതോടെയാണ് കേസെടുക്കാൻ തിരൂർ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. തിരുനാവായ കൊടക്കൽ സ്വദേശിയും ബിഎസ്എൻഎൽ ജീവനക്കാരനുമായ സിദ്ധിഖാണ് എഴുപതുകാരിയായ മാതാവിന് കുഴിമാടമൊരുക്കിയത്. സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്നാണ് ഇയാൾ മാതാവിന് കുഴിമാടമൊരുക്കിയത്. നാട്ടുകാർ, പള്ളി കമ്മിറ്റി, ബന്ധുക്കൾ തുടങ്ങിയവർ മകനുമായി ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് പരാതിയുമായി മാതാവ് തന്നെ വനിതാകമ്മീഷനെ സമീപിച്ചു. വിഷയം കമ്മീഷൻ ഏറ്റെടുക്കുകയും കുഴിമാടം മൂടാൻ ഇയാളോട് നിർദേശിക്കുകയും ചെയ്തു. യാതൊരു തരത്തിലുള്ള ഒത്തുത്തീർപ്പിനും തയ്യാറാവാത്തതിനാലാണ് കമ്മീഷൻ കേസ് പൊലീസിന് കൈമാറിയത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News