കൊല്ലം: മകനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന് കുടനിവര്‍ത്തിയ അമ്മ റോഡില്‍ വീണു മരിച്ചു. പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം. കൊട്ടാരക്കര ചെറുപൊയ്ക സ്വദേശി ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്.
പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് ഗീതാകുമാരിയമ്മ. മകന്‍ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ മഴപെയ്തപ്പോള്‍ കുട നിവര്‍ത്തിയതാണ്. ഈ സമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയി.
കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡില്‍ വീഴുകയുമായിരുന്നു. തലയിടിച്ചുവീണ ഗീതാകുമാരിയെ ആ വഴി വന്ന ഒരു കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News