ചെങ്ങന്നൂര്‍: മകന്റെ മരണവിവരമറിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളില്‍ മാതാവും മരിച്ചു. മാന്നാര്‍ പരുമല അലി മന്‍സിലില്‍ പരേതനായ അലിക്കുട്ടി സാഹിബിന്റെ ഭാര്യ നബീസ ബീവിയാണ് (82) മകന്‍ ബഷീര്‍ കുട്ടിയുടെ (64) വിയോഗ വാര്‍ത്തയറിഞ്ഞ് മരണപ്പെട്ടത്.
ബഷീര്‍ കുട്ടി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി എട്ടിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ശേഷം മകന്റെ മരണവിവരം അറിഞ്ഞ നബീസ ബീവി രാത്രി 11ഓടെ മരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News