KeralaNews

സ്വത്ത് വീതിച്ച് നല്‍കണം; 93 വയസുള്ള അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍, കൈക്കും കാലിനും നെഞ്ചിനും പരിക്ക്

കണ്ണൂര്‍: സ്വത്തിന് വേണ്ടി മക്കള്‍ 93 വയസുള്ള അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ മാതമംഗലത്താണ് ഞെട്ടിക്കുന്ന സംഭവം. 93 കാരിയായ മീനാക്ഷിയമ്മയാണ് മക്കളുടെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. മര്‍ദ്ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.

നേരത്തെ മരിച്ച ഇവരുടെ മകളുടെ സ്വത്ത് വീതിച്ച് നല്‍കണമെന്ന് പറഞ്ഞാണ് നാല് മക്കള്‍ ചേര്‍ന്ന് മീനാക്ഷിയമ്മയെ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മക്കളായ രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 15 തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മക്കള്‍ നാല് പേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലില്‍ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി.

എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയായിരുന്നു.പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചു. മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button