KeralaNews

പത്തനംതിട്ടയില്‍ 13കാരി മുങ്ങി മരിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കല്‍ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 7 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി കല്ലുങ്കല്‍ പാലത്തില്‍ നിന്നു ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. 9 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker