25.5 C
Kottayam
Sunday, June 7, 2026

ഗുരുതര രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സാ സഹായ അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി പണം തട്ടി; 55കാരിയും മകളും പിടിയില്‍, മകന്‍ ഒളിവില്‍

Must read

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസുകാരിക്കുള്ള ചികിത്സാ സഹായ അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി പണം തട്ടിയെടുത്ത 55കാരിയും മകളും അറസ്റ്റില്‍. പാലാ സ്വദേശി എരൂരിലെ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന മറിയാമ്മ സെബാസ്റ്റ്യന്‍ (55), മകള്‍ അനിത ടി.ജോസഫ് (29) എന്നിവരാണ് ചേരാനല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

സംഭവത്തില്‍ കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന മകന്‍ അരുണ്‍ ജോസഫ് ഒളിവിലാണ്. രായമംഗലം സ്വദേശി മന്മഥന്‍ പ്രവീണിന്റെ മകളുടെ ചികിത്സാ സഹായ അക്കൗണ്ട് വിവരങ്ങളിലാണ് തിരിമറി നടത്തിയത്. ന്യൂറോ ഫൈബ്രോമെറ്റോസിസ് ബാധിച്ച കുട്ടിക്ക് ഒരു മാസം വലിയ തുകയാണ് ചികിത്സയ്ക്ക് വേണ്ടത്.

കുടുംബത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ചികിത്സയ്ക്കാവശ്യമായ ധനസമാഹരണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളില്‍ ചിത്രം സഹിതം അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ അക്കൗണ്ട് വിവരങ്ങള്‍ തിരുത്തിയാണ് മറിയാമ്മയും മക്കളും പണം കൈക്കലാക്കിയത്.

പോസ്റ്റ് ഡൗണ്‍ ലോഡ് ചെയ്ത് മറിയാമ്മയുടെ ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ നമ്പറും ചേര്‍ത്ത് വിവിധ ഗ്രൂപ്പുകളില്‍ അയയ്ക്കുകയായിരുന്നു. അക്കൗണ്ട്, ഗൂഗിള്‍പേ നമ്പരുകളില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.

- Advertisement -

വന്‍ തുകയാണ് മറിയാമ്മയുടെ അക്കൗണ്ടില്‍ എത്തിയത്. ഇത് അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഒരു ലക്ഷത്തോളം രൂപ പിന്‍വലിച്ചിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അടുത്തിടെ നടന്ന പണമിടപാട് വിവരങ്ങള്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് സൂചന.

- Advertisement -

ഇയാളെ ഉടനെ പിടികൂടുമെന്ന് എറണാകുളം സെന്‍ട്രല്‍ അസി.കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു. അനിത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയാണ്. പാലാ കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലെ പ്രതിയാണ് മറിയാമ്മ. മകന്‍ അരുണ്‍ വ്യാജനോട്ട് കേസിലും അറസ്റ്റിലായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week