പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; അമ്മയും കാമുകനും പിടിയില്‍

ശാസ്താംകോട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും പിടിയില്‍. തിരുവല്ല നിരണം സ്വദേശി അഭിലാഷ് (40) ആണു പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം അറസ്റ്റിലായത്.

ക്ഷേത്രങ്ങളിലും വീടുകളിലും പൂജാരി ചമഞ്ഞു പൂജ നടത്തുന്ന അഭിലാഷിനെ ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി യുവതി സമീപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. തുടര്‍ന്നു വാടകയ്ക്കു താമസിക്കുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഇക്കാര്യം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും മറച്ചുവച്ചു. വിവരമറിഞ്ഞെത്തിയ അമ്മൂമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും പരാതി നല്‍കുകയുമായിരുന്നു. യുവതി രണ്ടു വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തിയതാണ്. അഭിലാഷ് വിവാഹിതനാണ്. രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇരുവര്‍ക്കുമെതിരേ പോക്‌സോ നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവും കേസെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News