കോഴിക്കോട്ട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട് : ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ചേമഞ്ചേരി തുവ്വക്കോട്  മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ  ഭാര്യ ധന്യ(35) ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥ എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 7 മണിയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി മൃതദേഹം ആശുപത്രിയിലെക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  പ്രജിത്ത് യുഎഇയിൽ ഹെൽത്ത് സെന്ററിലാണ്‌ ജോലി ചെയ്തുവരുന്നത്. മൂത്ത മകൾ ഭാര്യയുടെ അമ്മയുടെ വീട്ടിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News