27.1 C
Kottayam
Saturday, May 4, 2024

മെയ് 19 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്; യാത്രക്കാർക്ക് റീഫണ്ട് നൽകാൻ ആവശ്യപ്പെട്ട് ഡിജിസിഎ

Must read

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻ മെയ് 19 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കി. നേരത്തെ, മെയ് 12 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും  ഗോ ഫസ്റ്റ് റദ്ദാക്കിയിരുന്നു. അപ്രതീക്ഷിതമായി ഫ്ലൈറ്റ് സർവീസ് റദ്ദാക്കിയത് കാരണം യാത്രക്കാർക്കാനുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു. 

ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ കുടിശ്ശിക തീർപ്പാക്കാത്തതിനാൽ വാഡിയയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. തുടർന്ന് ഗോ ഫസ്റ്റ് മെയ് 9 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. പിന്നീട് ഇത് മെയ് 12  വരെ നീട്ടി. 

അതേസമയം, ടിക്കറ്റ് ബുക്കിംഗും വിൽപനയും നിർത്താൻ ഗോ ഫസ്റ്റ് എയർലൈനിനോട് വ്യോമയാന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി സമർപ്പിക്കാൻ എയർലൈൻ ഓപ്പറേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ  പരാജയപ്പെട്ടതിനാണ്  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  എയർലൈനിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ട് ചെയ്യാനും ഡിജിസിഎ ആവശ്യപ്പെട്ടു. 

ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു. ഗോ ഫസ്റ്റ് മാർച്ച് 31 വരെ 30 വിമാനങ്ങൾ നിലത്തിറക്കിയിട്ടുണ്ട്,

ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള സമയത്ത് ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു.

യാത്രക്കാരുടെ എണ്ണം കുറയുന്നത് ഗോ ഫസ്റ്റിന്റെ സാമ്പത്തിക നിലയെ ബാധിച്ചു. റെഗുലേറ്ററി ഫയലിംഗുകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ 218 മില്യൺ ഡോളറിന്റെ നഷ്ടമാണ് എയർലൈൻ റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ 105 മില്യൺ ഡോളറിന്റെ നഷ്ടത്തേക്കാൾ ഇരട്ടിയായിരുന്നു ഇത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week