27.6 C
Kottayam
Sunday, November 17, 2024
test1
test1

അഛന്‍ മരിച്ചിട്ടുപോലും കാണാന്‍ വന്നില്ല,തനിയ്ക്ക് നേരെ പട്ടിയെ അഴിച്ചുവിടുമെന്ന് പറഞ്ഞു,നല്ല സ്വഭാവമൊക്കെയുള്ള പെണ്ണായിരുന്നു… ഈ അടുത്താ ഇങ്ങനെയായത്; അനിതയെക്കുറിച്ച് അമ്മ

Must read

കൊല്ലം:കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ മരിച്ചിട്ടു പോലും വീട്ടിലേക്ക് വന്നില്ലെന്നും അമ്മ പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടന്നെന്നും ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോൾ തന്നെ മർദിച്ചെന്നും അമ്മ ആരോപിച്ചു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാൻ ശ്രമിച്ചെന്നും അമ്മ പറയുന്നു. 

‘‘ലോണ്‍ വയ്ക്കാന്‍ വസ്തു എഴുതിക്കൊടുക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ടു. ആറു മാസത്തിനകം തിരിച്ച് എഴുതിത്തരാമെന്നും പറഞ്ഞു. അങ്ങനെ ഏഴു സെന്റോളം കൊടുത്തു. പണവും കൊടുത്തു വസ്തുവും എഴുതിക്കൊടുത്തു. ആറു മാസത്തിനകം തരാമെന്ന് പറഞ്ഞവള് രണ്ടു വർഷമായും അനങ്ങുന്നില്ല. 

അച്ഛന് സുഖമില്ലാതായി ആശുപത്രിയിൽ കിടന്നിട്ടു പോലും വന്നില്ല. മരിച്ചിട്ടും കാണാൻ വന്നില്ല. അതിൽകൂടുതൽ എന്താ ഞാൻ പറയേണ്ടത്. വീടിന്റെ ആധാരം തിരികെ കിട്ടാൻ വേണ്ടി പഞ്ചായത്ത് മെമ്പർക്കൊപ്പം ചാത്തന്നൂരിലെ വീട്ടിലെത്തിയ എന്നെ ചവിട്ടി വീഴ്ത്തി. അവൻ ഓടി വന്ന് എന്നെ ചവിട്ടി, പിടിച്ച് വെളിയിൽ കൊണ്ടാക്കി.

എന്റെ ചേട്ടത്തിയുടെ മകളും ഒപ്പമുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്നു പറഞ്ഞ് തടഞ്ഞപ്പോൾ അവളെ പിടിച്ച് തള്ളി, അവൾ സ്റ്റെപ്പിൽ പോയി വീണു. മോളും കൊച്ചുമോളുമൊക്കെ ഭയങ്കരമായി ആക്ഷേപിച്ചു. പട്ടിയെ അഴിച്ചുവിടുമെന്നു വരെ പറഞ്ഞു. അങ്ങനെ ഞാൻ അവിടുന്ന് ഇറങ്ങി പോന്നതാ. അതിനു ശേഷം ഞാൻ കലക്ടർക്ക് പരാതി കൊടുത്തു. മൂന്നു വർഷമായി യാതൊരു ബന്ധവുമില്ല. 


നല്ല സ്വഭാവമൊക്കെയുള്ള പെണ്ണായിരുന്നു. ഈ അടുത്ത സമയം കൊണ്ടാ ഇങ്ങനെയൊക്കെ ആയത്. ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നു. അവൾ ചെയ്ത ക്രൂരതയ്ക്ക് ഈശ്വരൻ പ്രതിഫലം നൽകട്ടേ
’’– 65 വയസ്സുകാരിയായ അമ്മ പറഞ്ഞു. ടിപ്പർ ഡ്രൈവറായ മകന്റെ സഹായത്തോടെ പെരുമ്പുഴയ്ക്കടുത്ത് ഒരു വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഈ അമ്മ. 

അനിതകുമാരി പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ആയിരുന്നു പത്മകുമാറുമായുള്ള വിവാഹം. 18 വയസ്സ് തികഞ്ഞയുടൻ പത്മകുമാറുമായുള്ള വിവാഹം നടന്നു. പത്മകുമാറിന്റെ മാതാവിന് ഈ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നതായും പറയപ്പെടുന്നു. മനോവിഷമം മൂലം പത്മകുമാറിന്റെ മാതാവ് കുറെക്കാലം മുടി മുറിച്ചു നടന്നുവത്രെ. മരിക്കുന്നതിനു മുൻപ് കുറെക്കാലം ഇവർ മൗനത്തിലും കഴിഞ്ഞുവെന്നു പറയപ്പെടുന്നു.

പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് പത്മകുമാറെന്ന് പരിചയക്കാർ പറയുന്നു. ചെറിയ കാര്യങ്ങൾക്കു പോലും പ്രകോപിതനാകും. പ്രദേശത്തുള്ള സഹപാഠികളുമായി പോലും അടുപ്പം ഉണ്ടായിരുന്നില്ല. കൊല്ലത്ത് നിന്ന് 42 വർഷം മുൻപാണ് ഇവർ ചാത്തന്നൂരിൽ എത്തുന്നത്. മാമ്പള്ളിക്കുന്നത്ത് 10 സെന്റ് വസ്തു വാങ്ങി വീട് വയ്ക്കുകയായിരുന്നു. 10 വർഷം മുൻപ് വീടിനോടു ചേർന്നു കുറച്ചു വസ്തു കൂടി വാങ്ങി വലിയ വീട് നിർമിച്ചു.പഠിക്കാൻ മിടുക്കനായിരുന്നു.

ചാത്തന്നൂർ ഗവ. ഹൈസ്കൂളിൽ ആയിരുന്നു 4 മുതൽ 10 വരെ പഠിച്ചത്. ക്ലാസിൽ ഒന്നാമൻ. പ്രവേശന പരീക്ഷയിലൂടെ കൊല്ലത്ത് പ്രമുഖ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസിനു ചേർന്നു. ഉയർന്ന റാങ്കിലായിരുന്നു വിജയം. ഒപ്പം പഠിച്ചവർ അമേരിക്ക ഉൾപ്പെടെ വിദേശത്താണ്. അവർ വിദേശത്തേക്കു വിളിച്ചെങ്കിലും പത്മകുമാർ നാട്ടിൽ നിൽക്കുകയായിരുന്നു.

പഠനം കഴിഞ്ഞപ്പോൾ ചാത്തന്നൂരിൽ കംപ്യൂട്ടർ സെന്റർ ആരംഭിച്ചു. ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അതു പൂട്ടി.ഏക സഹോദരനാണ് കല്യാണി കേബിൾ എന്ന സ്ഥാപനം തുടങ്ങിയത്. ഈ സഹോദരൻ ജീവനൊടുക്കിയതോടെ പത്മകുമാർ സ്ഥാപനം ഏറ്റെടുത്തു. കോവിഡ് കാലത്ത് അതു വിറ്റു. പിന്നീട് മത്സ്യക്കടയും ബേക്കറിയും തുടങ്ങിയെങ്കിലും രണ്ടും പരാജയപ്പെട്ടു. വരുമാനം പൂർണമായി നിലച്ചു. ബന്ധുക്കൾ, സഹപാഠികൾ, അയൽക്കാർ എന്നിവരുമായി അടുപ്പമില്ല.

കേബിൾ ടിവി സർവീസ് നടത്തുമ്പോഴുള്ള ജോലിക്കാരിൽ ചിലർ ക്രിമിനൽ സ്വഭാവം ഉള്ളവർ ആയിരുന്നു. ഇവരുമായി മാത്രമായിരുന്നു അടുപ്പം. വീട്ടിൽ നിന്നു പുറത്തു പോകുന്നത് കാറിൽ മാത്രമാണ്. വീട്ടിലേക്കുള്ള വഴിയിലെ ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ വിളിക്കാൻ വരുന്ന രക്ഷാകർത്താക്കളുടെ വാഹനം മാർഗതടസ്സം ഉണ്ടാക്കുന്നു എന്നു പറഞ്ഞു വഴക്കിടുന്നത് പതിവായിരുന്നു.

ആറുവയസ്സുകാരിയെ ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിന് പോലീസിനു നിർണായകവിവരം നൽകിയത് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വനിത. കുട്ടിയെ തട്ടിയെടുത്തശേഷം പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണമാണ് പ്രതിയെപ്പറ്റി ഇവർക്ക് സംശയമുണർത്തിയത്.

ഈ ശബ്ദവും തന്റെ കൈവശമുള്ള മറ്റൊരു ഓഡിയോ ക്ലിപ്പും ഇവർ കണ്ണനല്ലൂരിലുള്ള പൊതുപ്രവർത്തകനായ സമദിന് കൈമാറി. ഇരുപതിനായിരം രൂപ ഒരു സ്ത്രീ ഒരാളോട് വ്യക്തിപരമായി കടം ചോദിക്കുന്നതാണ് രണ്ടാമത്തെ ഓഡിയോ. സമദ് ഈ ഓഡിയോ ക്ലിപ്പുകൾ നേരത്തേ കണ്ണനല്ലൂർ ഇൻസ്പെക്ടറായിരുന്ന യു.പി.വിപിൻകുമാറിന് അയച്ചുകൊടുത്തു.

വിപിൻകുമാർ ഇപ്പോൾ അയിരൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറാണ്. ഈ വനിതയും സമദും വിപിൻകുമാറുമാണ് തുടർന്നുള്ള നിർണായ നീക്കങ്ങൾക്ക് ദിശാബോധം നൽകിയത്. രണ്ട് ഫോൺ സംഭാഷണങ്ങളിലുമുള്ള സ്ത്രീശബ്ദം സാമ്യമുള്ളതാണെന്ന് വിപിൻകുമാറിനു ബോധ്യമാകുകയും ഇക്കാര്യം സമദിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഈ വനിത പിന്നീട് പിടിയിലായ പദ്‌മകുമാറിന്റെ ഭാര്യ അനിതയുടെ ഫെയ്‌സ്ബുക്കിലെ പ്രൊഫൈൽ ചിത്രം സമദ് മുഖേന അയച്ചുകൊടുത്തു.

രണ്ടാമത്തെ ദിവസം പുറത്തുവന്ന രേഖാചിത്രവുമായി ഇതിന് സാമ്യമുണ്ടായിരുന്നു. പ്രത്യേകിച്ച് മൂക്കിന്റെ നീളം. പ്രതികൾ കുട്ടിയെ വിട്ടയച്ചശേഷം കുട്ടിയുടെ സഹായത്തോടെ തയ്യാറാക്കിയ മൂന്നു പ്രതികളുടെ രേഖാചിത്രങ്ങൾ പുറത്തു വന്നയുടൻ ഇതേ വനിത പദ്‌മകുമാറിന്റെയും ഭാര്യ അനിതയുടെയും മകൾ അനുപമയുടെയും ചിത്രങ്ങൾ സമദ് മുഖേന അയച്ചുകൊടുത്തു. ചാത്തന്നൂരിലെ ഇവരുടെ വീടിനെ സംബന്ധിച്ച വിവരങ്ങളും സമദ് കൈമാറി. തുടർന്ന് വിപിൻകുമാർ കൊല്ലത്തെ ഷാഡോ പോലീസിന് വിവരം കൈമാറി.

പോലീസെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. അന്വേഷിക്കുന്ന തരത്തിലെ കാർ മറ്റൊരു നമ്പർ പ്ലേറ്റോടുകൂടി അവിടെയുണ്ടായിരുന്നു. പദ്‌മകുമാറിന്റെ ഫോൺ നമ്പർ ലഭ്യമാക്കി. പോലീസ് പരിശോധിച്ചപ്പോൾ ലൊക്കേഷൻ തമിഴ്നാടാണെന്നു കണ്ടു.

പിന്നെ ദ്രുതഗതിയിലുള്ള നീക്കത്തിൽ ഷാഡോ പോലീസ് പദ്‌മകുമാറിനെയും കുടുംബത്തെയും വലയിലാക്കുകയായിരുന്നു. അന്വേഷണത്തിന്റെ പുരോഗതി ആരാഞ്ഞുകൊണ്ടിരുന്ന വനിത തന്റെ ശ്രമം ഫലം കണ്ടിട്ടും അജ്ഞാതയായി തുടരാനാണ് താത്‌പര്യപ്പെടുന്നത്.

നേരത്തേ കൊല്ലം സിറ്റി ഷാഡോ പോലീസിൽ വിപിൻകുമാർ ജോലിചെയ്തിരുന്നു. ആറുവയസ്സുകാരിയുടെ നിരീക്ഷണപാടവവും അസാധാരണമാണെന്നാണ് പോലീസിന്റെ അഭിപ്രായം. അനുപമയുടെ വട്ടക്കണ്ണട, അനുപമയെ വീട്ടിൽ മാതാപിതാക്കൾ ‘ഇക്രു’ എന്നു വിളിക്കുന്നത്, നായയെ വീട്ടിനുള്ളിൽ വളർത്തുന്നത് തുടങ്ങിയ പല കാര്യങ്ങളും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പോലീസിനു ലഭിച്ചു.

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പദ്മകുമാര്‍ വിശദമായി പഠിച്ചിരുന്നു. ശേഖരിച്ച വിവരങ്ങൾ ഡയറിയില്‍ ഓരോ പേജിലായി ഡയഗ്രം രൂപത്തില്‍ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പദ്മകുമാര്‍ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു.

ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഓയൂരിനടുത്ത് കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബര്‍ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാര്‍ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കല്‍ശ്രമം പരാജയപ്പെട്ടതായി പ്രതി പോലീസിനോട് പറഞ്ഞു.

ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പദ്മകുമാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം. കുട്ടികളെ കടത്തിക്കിട്ടുന്ന മോചനദ്രവ്യംകൊണ്ട് സാമ്പത്തികബാധ്യത തീര്‍ക്കാമെന്നും കുടുംബം കണക്കുകൂട്ടി. വലിയ തുക ആവശ്യപ്പെടാതിരുന്നാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പണം നല്‍കുമെന്നും പോലീസിനെ അറിയിക്കില്ലെന്നും കരുതി. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പദ്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പോലീസ് പറയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയവർ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയ്ക്കും ഭാര്യയ്ക്കും ഇന്നലെ വധഭീഷണി വന്നിരുന്നു. സംഭവത്തിൽ ഇരുവരും ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

റൂറല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത വിവരം കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കി. പ്രൊഡകഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

പൊലീസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായി പ്രതികളുടെ മൊഴിയിലുള്ള അവ്യക്തത ഉള്‍പ്പെടെ മാറുന്നതിനായി വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് നീക്കം. കേസ് അന്വേഷണം ഇതുവരെ പൂയപ്പള്ളി പൊലീസാണ് നടത്തിയിരുന്നത്. ഉച്ചയോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിഐജി ഉത്തരവിറക്കിയത്. 13 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പത്മകുമാറും കുടുംബവും അറസ്റ്റിലായ വിവരം കേട്ടപ്പോൾ മാനസികമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പ്രതികരിച്ച് ഫാം ഹൗസ് ജീവനക്കാരി ഷീജ നേരത്തെ രംഗത്തെത്തിരുന്നു. ഇവർ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു നീലക്കാറ് തെങ്കാശിയിൽ നിന്ന് പിടിച്ചെന്ന് കേട്ടപ്പോഴാണ് ടിവി തുറന്നുനോക്കുന്നത്. വാർത്ത കണ്ടപ്പോൾ ഷോക്കായെന്നും ഷീജ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം അവർ ഇവിടെ വന്നിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയ വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ, ഞങ്ങളുടെ വാഹനവും പൊലീസ് പരിശോധിച്ചെന്നാണ് അവർ പറഞ്ഞത്. ഫാമിലേക്ക് പട്ടികളെ കൊണ്ടിറക്കിയപ്പോൾ പത്മകുമാറിന്റെ ഭാര്യയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. എല്ലാ വണ്ടികളും ചെക്ക് ചെയ്താണ് അവർ വിടുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു. ഈ സമയത്ത് മകൾ അനുപമയും കൂടെയുണ്ടായിരുന്നു.

മകൾ പട്ടികളുടെ അടുത്തേക്കാണ് പോയത്. പത്മകുമാർ പൊതുവെ ഒന്നും സംസാരിക്കില്ല. ഭാര്യയാണ് എല്ലാ കാര്യങ്ങൾ പറയാറുള്ളത്. അനുപമയെ കൊച്ചുനാളു തൊട്ടേ അറിയാം. ഈ ഫാം വാങ്ങിച്ചതിന് ശേഷമാണ് വീണ്ടും കാണുന്നത്. അപ്പോഴേക്കും വലിയ കൊച്ചായി. മകൾക്ക് യൂട്യൂബിലൂടെ വലിയ വരുമാനമുണ്ടെന്ന് ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് വച്ച് ഇത് ബ്ലോക്കായെന്ന് പറയുന്നുണ്ടായിരുന്നു-ഷീജ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടമ്മയെ വിവാഹം കഴിയ്ക്കണമെന്ന് മോഹം,ആവശ്യം നിരസിച്ചതോെബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കാന്‍ ശ്രമം;കുറ്റം സമ്മതിച്ച് പ്രതി

കോഴിക്കോട്: അത്തോളിയില്‍ വീട്ടമ്മയെ ബ്ലേഡ് ഉപയോഗിച്ച് കൊല്ലാൻ നോക്കിയത് തന്‍റെ വിവാഹ അഭ്യാർത്ഥന നിരസിച്ചതിനാലാണെന്ന് പ്രതിയുടെ മൊഴി. വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടമ്മ അവഗണിച്ചതിനാലും പരാതി പറഞ്ഞ് ജോലി പോയതോടെയുള്ള പകയിലുമാണ് താൻ...

പ്രധാന പണി മോഷണം ;സൈഡ് ബിസിനസായി കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം! പ്രതി പൊന്നാനിയില്‍ പിടിയില്‍

മലപ്പുറം: കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ...

പ്രോസിക്യൂഷന്‍ സത്യവാങ്മൂലം തിരിച്ചടി,റഹീമിന്റെ മോചനത്തിന് വിലങ്ങുതടിയായി അന്വേഷണസംഘത്തിന്റെ ഏഴു കണ്ടെത്തലുകള്‍;ആശങ്കയില്‍ കുടുംബം

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി....

മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ 3 യുവതികള്‍ മുങ്ങിമരിച്ചു

മംഗളൂരു: മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ നവംബർ 17 ഞായറാഴ്ച രാവിലെ സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വെള്ളത്തിൽ കളിക്കുന്നതിനിടെ ദാരുണമായി മുങ്ങിമരിച്ചു. മൈസൂരു കുറുബറഹള്ളി നാലാം ക്രോസിൽ നിഷിത എംഡി...

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ മനുഷ്യപ്പറ്റില്ലാത്ത മോഷ്ടാക്കളുടെ സംഘം!മോഷണം തടഞ്ഞാല്‍ വകവരുത്താനും മടിയ്ക്കാത്ത ചെകുത്താന്‍മാര്‍; മുങ്ങിയിട്ടും പൊക്കിയ കേരള പോലീസ് ബ്രില്യന്‍സ്‌

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചതും അറസ്റ്റിലേക്ക് വഴിയൊരുക്കിയതും രഹസ്യാന്വേഷണ മികവ്. കുറുവാസംഘത്തിന്റെ അകത്തു തന്നെയുള്ള സ്പര്‍ധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു പോലീസ്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.