24.5 C
Kottayam
Friday, June 5, 2026

രാജ്യത്തെ ഭൂരിഭാഗം ജില്ലകളും 6 മുതല്‍ എട്ടാഴ്ചവരെ അടച്ചിടണം,ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ മഹാദുരന്തം,മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

Must read

ഡല്‍ഹി:രാജ്യത്തെ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായി പടരവേ, 10 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി അടുത്ത 6 മുതൽ 8 ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആർ തലവൻ ഡോ. ബൽറാം ഭാർഗവ. അത്തരത്തിൽ അടച്ചിട്ടാൽ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഐസിഎംആർ തലവൻ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.

ഇതാദ്യമായിട്ടാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ആരോഗ്യ ഏജൻസികളിലൊന്നിന്‍റെ തലവൻ രാജ്യത്ത് ലോക്ക്ഡൗൺ അനിവാര്യമാണെന്ന് തുറന്നു പറയുന്നത്. രാജ്യത്തെ കൊവിഡ് രണ്ടാംതരംഗം ഗ്രാമങ്ങളിലേക്ക് പടരുകയാണ്. സാമ്പത്തികമേഖലയിലുണ്ടായേക്കാവുന്ന വൻ തിരിച്ചടി കണക്കിലെടുത്ത് സമ്പൂർണലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ.

രാജ്യത്തെ 718 ജില്ലകളിലും നിലവിൽ 10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. മുംബൈ, ദില്ലി, ബെംഗളുരു എന്നീ നഗരങ്ങളിലും ടിപിആർ 10%-ത്തിന് മുകളിൽത്തന്നെ. എന്നാൽ ആദ്യത്തെ കൊവിഡ് വ്യാപനഘട്ടത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ ഗ്രാമീണ മേഖലകളിലേക്ക് കൂടി കൊവിഡ് വ്യാപകമായി പടരുന്നുവെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

നിലവിൽ ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ് ഒഴികെ കേരളമുൾപ്പടെ മറ്റെല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ്. പല സംസ്ഥാനങ്ങളും സാമ്പത്തികമേഖലയിലെ ചില വ്യവസായങ്ങളൊഴികെ ബാക്കിയെല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലിത് മതിയാകില്ല എന്നാണ് ഐസിഎംആറിന്‍റെ മുന്നറിയിപ്പ്.

- Advertisement -

”വലിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ ജില്ലകളും അടച്ചിടണം. അഞ്ച് ശതമാനത്തിലേക്ക് ഇവിടെ ടിപിആർ കുറഞ്ഞാൽ മാത്രമേ ഈ മേഖലകൾ തുറക്കാവൂ. അത് വരെ ഈ ജില്ലകൾ അടച്ചിടണം. അതിനായി കുറഞ്ഞത് 5 മുതൽ 8 ആഴ്ച വരെ സമയമെടുക്കാം”, ബൽറാം ഭാർഗവ പറയുന്നു.

- Advertisement -

35 ശതമാനം ടിപിആർ ഉണ്ടായിരുന്ന ദില്ലിയിൽ ഇപ്പോഴത് 17 ശതമാനമായി കുറഞ്ഞത് ചൂണ്ടിക്കാണിച്ച ബൽറാം ഭാർഗവ, ദില്ലി ഇപ്പോൾ തുറന്നിടരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ”ദില്ലി നാളെ തുറന്നാൽ, വൻ ദുരന്തമാകും ഉണ്ടാകാൻ പോകുന്നത്”, എന്ന് ഡോ. ഭാർഗവ.

കൊവിഡ് രണ്ടാം തരംഗത്തിൽ ദിനംപ്രതി മൂന്നരലക്ഷത്തിലധികം കേസുകളും 4000-ത്തിലധികം മരണങ്ങളുമായി രാജ്യം വിറങ്ങലിച്ച് നിൽക്കുകയാണ്. ആശുപത്രികളും മോർച്ചറികളും നിറഞ്ഞുകവിയുന്നു. ചികിത്സിക്കാൻ ആരോഗ്യപ്രവർത്തകർ തികയുന്നില്ല. ഓക്സിജനും മരുന്നുകൾക്കും പലയിടത്തും കടുത്ത ദൗർലഭ്യവും അനുഭവപ്പെടുന്നു.

രാജ്യത്ത് ആകെ മരണം രണ്ടര ലക്ഷം കടന്നു. രണ്ടാഴ്ചയിൽ രാജ്യത്ത് മരിച്ചത് 50,000 പേർ. ആദ്യ കൊവിഡ് തരംഗം നഗരങ്ങളെയാണ് കൂടുതൽ ബാധിച്ചത്. എന്നാൽ രണ്ടാം തരംഗം ഗ്രാമങ്ങളിലെത്തുകയാണ്. ബിഹാറിലെ 33 ജില്ലകളിലും മധ്യപ്രദേശിലെയും യുപിയിലെയും നാല്പത് വീതം ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് 10നു മുകളിലാണ്.

- Advertisement -

ഗ്രാമീണ മേഖലയിലേക്ക് ഇത് പടരുന്നതിൽ അലഹബാദ് ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നഗരങ്ങളിലേത് പോലെ രോഗവ്യാപനം നേരിടാനുള്ള അടിസ്ഥാന സൗകര്യം പല ഗ്രാമങ്ങളിലുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില സംസ്ഥാന തെരഞ്ഞെടുപ്പുകളും ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പും മാറ്റിവയ്ക്കേണ്ടതായിരുന്നു എന്നും കോടതി ഒരു കേസിലെ ഉത്തരവിൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week