28.4 C
Kottayam
Saturday, June 6, 2026

ട്രെയിനുകളിൽ ആറു കിലോയിലധികം കഞ്ചാവ് കടത്തി; കോട്ടയം, അസം സ്വദേശികൾ പിടിയിൽ

Must read

പാലക്കാട്: 6.2 കിലോ കഞ്ചാവ് ട്രെയിനുകളിൽ കടത്തിയ കോട്ടയം സ്വദേശിയും അസം സ്വദേശിയും പിടിയിലായി. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്സിൽ, പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട്‌ എക്സൈസ് എ൯ഫോഴ്സ് മെൻറ് & ആ൯റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.  

കോട്ടയം എടച്ചോറ്റി സ്വദേശി മുഹമ്മദ്‌ നയിഫ് (21) ആണ് പിടിയിലായവരിൽ ഒരാൾ.  4 കിലോ കഞ്ചാവുമായി ആണ് ഇയാൾ പിടിയിലായത്. എറണാകുളത്തു എഞ്ചിനീയറിംഗ് ഡിപ്ലോമ പഠിക്കുന്ന ഇയാൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി വിശാഖപ്പട്ടണത്ത് നിന്ന്  കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. 

പറളി റെയിൽവേ സ്റ്റേഷനിൽ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവു൦ പറളി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരു൦ നടത്തിയ മറ്റൊരു സ൦യുക്ത പരിശോധനയിൽ 2.2 കിലോ കഞ്ചാവുമായി ആസാം സ്വദേശി ബഹ്‌റുൽ ഇസ്ലാം (29) എന്നയാളെ അറസ്റ്റ് ചെയ്തു. പറളി മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ വില്പന നടത്തുന്നതിനായി ട്രെയിനിൽ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.

പിടികൂടിയ മൊത്തം കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം 3 ലക്ഷത്തോളം രൂപ വില വരും. അറസ്റ്റിലായ പ്രതികൾക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week