24.2 C
Kottayam
Saturday, June 6, 2026

എയർടെൽ 5ജി പ്ലസ് കൂടുതൽ ന​ഗരങ്ങളിലേക്ക്

Must read

മുംബൈ:എയർടെൽ 5ജി പ്ലസ് സേവനങ്ങൾ കൂടുതൽ ന​ഗരങ്ങളിൽ ലഭ്യമായി തുടങ്ങി. എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ 5ജി ലിസ്റ്റിലേക്ക് ദിവസേന പുതിയ ​ന​ഗരങ്ങളെ ചേർക്കുന്നുണ്ട്. ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ ഇപ്പോൾ ആക്സസ് ചെയ്യാനാകും. നിലവിൽ പല നഗരങ്ങളിലും എയർടെൽ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 

നിലവിൽ ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂർ, ചെന്നൈ എന്നിവയുൾപ്പെടെ 12 ഇന്ത്യൻ നഗരങ്ങളിൽ ലഭ്യമാണ്.  ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി എന്നിവിടങ്ങളിലും നെറ്റ്‌വർക്ക് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പട്‌ന സാഹിബ് ഗുരുദ്വാര, പട്‌ന റെയിൽവേ സ്റ്റേഷൻ, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്‌ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റർ മാൾ, പട്‌ലിപുത്ര ഇൻഡസ്‌ട്രിയൽ ഏരിയ എന്നിവയുൾപ്പെടെ പട്‌നയിലെ നിരവധി പ്രദേശങ്ങളിൽ ടെലികോം കമ്പനി ഇപ്പോൾ 5ജി ലഭ്യമാക്കി തുടങ്ങി.

- Advertisement -

ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനെയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട്, പട്‌ന എയർപോർട്ട് എന്നിവിടങ്ങളിലും ഉപഭോക്താക്കൾക്ക് എയർടെൽ 5ജി സേവനം ലഭിക്കും.

- Advertisement -

ഡൽഹി എൻസിആർ, മുംബൈ, വാരണാസി, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, നാഥ്ദ്വാര, പൂനെ, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് റിലയൻസ് ജിയോ ഇതിനകം 5 ജി അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനങ്ങൾ ജിയോ ലഭ്യമാക്കുന്നുണ്ട്.

നിലവിലെ 4ജിയേക്കാൾ 20-30 മടങ്ങ് വേഗത 5ജിക്ക് ഉണ്ട്. 5ജി വന്നതോടെ ഹൈ-ഡെഫനിഷൻ വീഡിയോ-സ്ട്രീമിംഗ്, ഗെയിമിംഗ്, മൾട്ടിപ്പിൾ ചാറ്റിംഗ്, ഫോട്ടോകളുടെ ഇൻസ്റ്റന്റ് അപ്‌ലോഡിംഗ് എന്നിവയിലേക്ക് സൂപ്പർഫാസ്റ്റ് ആക്‌സസ് ലഭിച്ചുതുടങ്ങിയെന്ന് കമ്പനി പറഞ്ഞു. സിം മാറ്റമൊന്നും ആവശ്യമില്ല. നിലവിലുള്ള എയർടെൽ 4ജി സിമ്മില്‌ തന്നെ 5ജി പ്രവർത്തനക്ഷമമാണ്.

- Advertisement -

മറ്റ് നഗരങ്ങളിലും ഉടൻ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റർമാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നിട്ടും ആപ്പിൾ ഉൾപ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഇപ്പോഴും ഉയരുന്നുണ്ട്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week