28.4 C
Kottayam
Saturday, June 6, 2026

CINEMA:’ഒന്നിൽ കൂടുതൽ പങ്കാളികൾ?’ ഇത് വീഡിയോ ​ഗെയിം അല്ലെന്ന് അർജുൻ കപൂർ

Must read

മുംബൈ:ബോളിവുഡിലെ യുവനിരയിൽ പ്രധാനപ്പെട്ട നടൻമാരിൽ ഒരാളാണ് അർജുൻ കപൂർ. നിർമാതാവ് ബോണി കപൂറിന്റെ മകനായ അർജുൻ കപൂർ ​ഗുണ്ടെ, കി ആന്റ് കാ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായി. കരിയറിനൊപ്പം തന്നെ ചെറുപ്പം തൊട്ടേ അർജുൻ കപൂറിന്റെ വ്യക്തി ജീവിതം വാർത്തകളിൽ നിറയാറുണ്ട്.

ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ശൂരി കപൂറിലുണ്ടായ മകനാണ് അർജുൻ. അർജുനും സഹോദരി അൻഷുളയും ജനിച്ച ശേഷമാണ് ബോണി കപൂർ നടി ശ്രീവിദ്യയുമായി അടുക്കുന്നതും ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതും.

കുടുംബത്തിലെ പ്രശ്നങ്ങൾ അർജുൻ കപൂറിനെയും സഹോദരിയെയും വലിയ തോതിൽ ബാധിച്ചിരുന്നു. ഇതിനിടെ അമ്മ മരിച്ചതും അർജുനെ വിഷമത്തിലാക്കി. എന്നാൽ ഇതിൽ നിന്നെല്ലാം പുറത്ത് കടന്ന അർജുൻ കരിയറിൽ ശ്രദ്ധിക്കപ്പെട്ടു. പിതാവ് ബോണി കപൂറുമായി ഏറെ നാൾ അകൽച്ചയിലുമായിരുന്നു അർജുൻ. പിന്നീട് ഇരുവരും രമ്യതയിൽ എത്തി.

ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മക്കളായ ജാൻവി കപൂർ, ഖുശി കപൂർ എന്നിവരുമായും അർജുൻ പിന്നീട് അടുത്തു. ശ്രീദേവിയുടെ മരണ ശേഷം ജാൻവിയെയും ഖുശിയെയും ആശ്വസിപ്പിക്കാൻ ആദ്യം ഓടിയെത്തിയത് അർജുൻ കപൂറും സഹോദരി അൻഷുളയുമായിരുന്നു. ഏറെക്കാലം നിലനിന്ന അസ്വാരസ്യങ്ങളും അകൽച്ചയും പതിയെ ഇല്ലാതായി.

- Advertisement -

പുരോ​ഗമന ചിന്താ​ഗതിക്കാരനായ അർജുൻ കപൂർ ജീവിതത്തിലും ഇത് പിന്തുടരുന്നയാളാണ്. ഇപ്പോഴിതാ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് അർജുൻ കപൂർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് ഒന്നിൽക്കൂടുതൽ പങ്കാളികൾ ഉണ്ടാവുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.

- Advertisement -

‘ഒരു വ്യക്തിയുടെ ജീവിതത്തിൽ പല ഉയർച്ചകളും താഴ്ചകളും ഉണ്ടാവും. നിങ്ങൾ ഒരുപാട് പേരെ കാണും. ഒരുപാട് ബന്ധങ്ങൾ നോക്കും. വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് അതിനേക്കാൾ വലിയ കാര്യമാണ്. ഒരു ബന്ധത്തിലാവുന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ വിവാഹത്തിന്റെ അത്രയും വരില്ല. ആ ഘട്ടത്തിലെത്തണമെങ്കിൽ ഒരുപാട് പ്രോസസുകൾ ഉണ്ട്’

‘പലപ്പോഴും ഇത് ആത്മാർത്ഥ സ്നേഹം ആണെന്ന് നമ്മൾ കരുതും. പക്ഷെ പിന്നീട് ബന്ധം വർക്ക് ആവുന്നില്ലെന്ന് മനസ്സിലാവും. അതിൽ‌ കുഴപ്പമില്ല. ഒന്നിൽ കൂടുതൽ പങ്കാളികൾ എന്നൊക്കെയുള്ള ചോദ്യം ചോദിക്കുമ്പോൾ മനസ്സിലാക്കേണ്ടത് ഇത് വീഡിയോ ​ഗെയിം അല്ലെന്നാണ്. നിങ്ങളുടെ ചോദ്യം മാറ്റുക,’ അർജുൻ കപൂർ നൽകിയ മറുപടി ഇങ്ങനെ.

മലൈക അറോറയാണ് അർജുൻ കപൂറിന്റെ കാമുകി. ഇരുവരും വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ താരങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രായ വ്യത്യാസത്തിന്റെ പേരിൽ മലൈകയും അർജുൻ കപൂറും വാർത്തകളിൽ ഇടം നേടാറുണ്ട്.

- Advertisement -

49 കാരിയാണ് മലൈക. അർജുൻ കപൂർ 37 കാരനും. ഇതാണ് പലപ്പോഴും ചർച്ചകൾക്ക് കാരണം ആവാറ്. എന്നാൽ ട്രോളുകളെയൊന്നും ഇവർ കാര്യമാക്കാറില്ല. തങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാണെന്നും സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നുമാണ് അർജുൻ കപൂർ മുമ്പൊരിക്കൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week