തിരുവനന്തപുരം:കേരളത്തിൽ നാളെ മുതൽ ലോക്ഡൗൺ വീണ്ടും തുടങ്ങുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പോലീസിൽനിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രോഗമുള്ളവരുടെയും ക്വാറന്റീൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്ക് വാർഡിൽ സഞ്ചരിക്കാൻ പാസ് നൽകും. ഇവർക്ക് വാക്സിനും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർദേശങ്ങൾ ഇവയാണ്.
ലോക്ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പോലീസിൽ നിന്ന് പാസ് വാങ്ങണം.
അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം.
ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യിൽ കരുതണം
വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ.
കാർമ്മികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്ര ചെയ്ത് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അത് നിർബന്ധമാണ്.
റജിസ്റ്റർ ചെയ്തില്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.
ലോക്ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്.
വാഹന റിപ്പയർ വർക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം.
ഹാർബറിൽ ലേല നടപടി ഒഴിവാക്കേണ്ടതാണ്.
ബാങ്കുകൾ ഒന്നിടവിട്ട ദിവസം പ്രവർത്തിക്കുന്നതാണ് നല്ലത്.
അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം.
ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുന്നത് ഒഴിവാക്കണം.
ലോക്ക് ഡൗൺ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ
കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് / എൽ.എൻ.ജി വിതരണം, വിസ കോൺസുലർ സർവീസുകൾ/ ഏജൻസികൾ, റീജണൽ പാസ്പോർട്ട് ഓഫീസുകൾ, കസ്റ്റംസ് സർവീസുകൾ, ഇ.എസ്.ഐ സർവീസുകൾ എന്നിവ ലോക്ഡൗണിൽ നിന്നും ഒഴിവാക്കി.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗതാഗത വകുപ്പ് , വനിത -ശിശു വികസന വകുപ്പ് , ക്ഷീര വികസന വകുപ്പ് , നോർക്ക എന്നിവയെയും ലോക് ഡൗണിൽ നിന്നും ഒഴിവാക്കി. റസ്റ്ററൻ്റുകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ പാഴ്സൽ വിതരണത്തിനായി മാത്രം പ്രവർത്തിക്കാം.
ബാങ്കുകൾ, ഇൻഷൂറൻസ് സ്ഥാപനങ്ങൾ, ഫിനാൻഷ്യൽ സർവീസുകൾ ,കാപിറ്റൽ ആൻഡ് ഡെബിറ്റ് മാർക്കറ്റ് സർവീസുകൾ, കോർപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികൾ എന്നിവക്ക് തിങ്കൾ, ബുധൻ, വെള്ളി തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം.
ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാർക്ക് യാത്ര അനുവദിക്കും. ഇവർ തെളിവിനായി
ആശുപത്രി രേഖകൾ കൈവശം സൂക്ഷിക്കണം.
കോടതി ജീവനക്കാരായ ക്ലർക്കുമാർക്കും അഭിഭാഷകർക്കും യാത്ര ചെയ്യാം. അവശ്യസാധനങ്ങൾ, കയറ്റുമതി ഉല്പന്നങ്ങൾ , മെഡിക്കൽ ഉല്പന്നങ്ങൾ എന്നിവയുടെ പാക്കിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും യാത്ര ചെയ്യാം.