KeralaNews

ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍: നേരിട്ട് നെയ്യഭിഷേകം നടത്താം, പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആക്കും

തിരുവനന്തപുരം: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തിന് ഭക്തർക്ക് കൂടുതൽ ഇളവുകൾ. രാവിലെ ഏഴ് മണി മുതൽ 12 മണി വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് അറിയിച്ചു. സന്ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർത്ഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെൻഡർ വഴി കോണ്ട്രാക്റ്റ് നൽകിയതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button