വാഷിംഗ്ടൺ: സിലിക്കൺവാലി ബാങ്കിന്റെ തകർച്ച അമേരിക്കൻ വിപണിയിൽ മാത്രമല്ല, ലോകമെമ്പാടും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതിന് പിന്നാലെയാണ് സിഗ്നേച്ചർ ബാങ്കിന്റെ തകർച്ചയും. രണ്ട് വലിയ ബാങ്കുകളുടെ തകർച്ച വന്നതോട് കൂടിതന്നെ കൂടുതൽ ബാങ്കുകൾ തകർച്ചയിലേക്ക് പോയാൽ ആഗോള സാമ്പത്തിക മേഖലയിൽ തന്നെ അത് ഗുരുതരമായി ബാധിക്കും എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് അടക്കം ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.
അതിന് പിന്നാലെയാണ് 1985 മുതൽ അമേരിക്കയിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് പ്രതിസന്ധിയിലായത്. എത്രയും പെട്ടെന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് കൂടി പൊളിയുന്ന സാഹചര്യം ഉണ്ടാകും എന്ന ഒരു നില വന്നു. അതോട് കൂടിയാണ് ഇപ്പോൾ അമേരിക്കയിലെ മറ്റ് ബാങ്കുകൾ കൂടുതൽ തകർച്ചകളൊഴിവാക്കാൻ വേണ്ടി ഇടപെട്ടിരിക്കുന്നത്. ഇപ്പോൾ ഒരു അടിയന്തര പരിഹാരം എന്ന നിലയിൽ പരിഗണനയിലുള്ളത് മൂവായിരം കോടി ഡോളറിന്റെ നിക്ഷേപം ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിലേക്ക് മറ്റ് വലിയ ബാങ്കുകൾ നടത്തുക എന്ന പരിഹാരത്തിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്ന.
ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് എത്തി എന്നുള്ളതാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ വിധത്തിൽ ഈ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ കര കയറാൻ സഹായിക്കുക എന്നതാണ്. എങ്കിൽ പോലും സാമ്പത്തിക മേഖലയിൽ ഈ പ്രതിസന്ധി പെട്ടെന്ന് അവസാനിക്കുമെന്ന് ആരും കരുതുന്നില്ല.